സ്ഥലവും സമയവും യുഡിഎഫിന് നിശ്ചയിക്കാം; വികസന സംവാദത്തിന് തയ്യാറുണ്ടോ? യുഡിഎഫിനെ വെല്ലുവിളിച്ച് ജെയ്ക്ക് സി തോമസ്

പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികൾ. ഇടത് വലത് മുന്നണി സ്ഥാനാർഥികൾ കളത്തിലെത്തിയതോടെ പ്രചരണ രംഗവും പതിയെ ചൂട് പിടിക്കുകയാണ്. പ്രധാന നേതാക്കൾ ഇന്ന് മണ്ഡലത്തിലെത്തും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസനം മുതൽ വിലക്കയറ്റം വരെ നിരവധി വിഷയങ്ങൾ ചർച്ചയാക്കി മുന്നണികൾ മുന്നേറുകയാണ്. എൻ ഡി ഐ സ്‌ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേയ്ക്കും.(Jaick C Thomas against UDF)
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
പുതുപ്പള്ളിയിൽ വികസന സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് ജെയ്ക്ക് സി തോമസ്. സ്ഥലവും സമയവും യുഡിഎഫിന് നിശ്ചയിക്കാം. യുഡിഎഫ് പ്രചരിപ്പിക്കുന്നത് നുണകളാണ്. വികസന നേട്ടങ്ങൾ എണ്ണിപ്പറയുമെന്ന് ജെയ്ക്ക് സി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. എൽഡിഎഫിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് യുഡിഎഫ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
പുതുപ്പള്ളിയുടെ വികസന കാഴ്ച്ചപ്പാട് രൂപപ്പെടുത്താൻ ചുമതലപ്പെട്ടവർ അതിൽ പരാജയപ്പെട്ടു എന്നത് വൈകിയാണെങ്കിലും എല്ലാവരും തിരിച്ചറിഞ്ഞുകഴിഞ്ഞെന്നാണ് ജെയ്കിന്‍റെ പക്ഷം. യു ഡി എഫിന്‍റെ കയ്യിൽ രാഷ്ട്രീയ അധികാരമുണ്ടായിരുന്ന സമയത്ത് വികസനം സാധ്യമാക്കുന്ന ഇടപെടലുകളും നിയമനിർമ്മാണവും ഈ മണ്ഡലത്തിൽ ഉണ്ടായിട്ടില്ലെന്നും ഇടത് സ്ഥാനാർഥി ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
ജനങ്ങളിൽ നിന്ന് ഉയരുന്ന വികസനം എന്ന ചോദ്യത്തിൽ നിന്ന് മണ്ഡലത്തിന്‍റെ ഭരണം നിയന്ത്രിച്ചിരുന്നവർ ഒളിച്ചോടുകയാണ്. എങ്കിലും നമ്മൾക്ക് നിരന്തരം ഈ ചോദ്യം ചോദിച്ചുകൊണ്ടേ ഇരിക്കാമെന്നും ജെയ്ക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.
Story Highlights: Jaick C Thomas against UDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here