Advertisement

‘മാസപ്പടി വിവാദത്തിന് പിന്നിൽ ഗൂഡാലോചന’; എം.എ ബേബി

August 15, 2023
1 minute Read
'Conspiracy behind Veena Vijayn's controversy'; MA Baby

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദത്തിൽ ആദായനികുതി വകുപ്പിനെതിരെ വിമർശനവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എം.എ ബേബി. വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വിമർശനം. ആർഎസ്എസ് തീരുമാനിക്കുന്ന ആളുകളെ കേന്ദ്ര ഏജൻസികൾ ടാർജറ്റ് ചെയ്ത് അക്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിനീഷ് കോടിയേരിയുടെയും വീണ വിജയന്റെയും വ്യത്യസ്ത സാഹചര്യങ്ങളിളുള്ള സംഭവങ്ങളാണ്. ബിനീഷിനെതിരെയുള്ള കേസിന്റെ കാര്യങ്ങൾ കോടതി തന്നെ പറഞ്ഞിട്ടുണ്ട്. വീണ വിജയൻ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്നയാളുടെ മകളാണ്. അത് കൊണ്ടാണ് പാർട്ടി ഔദ്യോഗികമായി പ്രതികരിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഔദ്യോഗിക വിശദീകരണം വന്നു കഴിഞ്ഞതായും എം.എ ബേബി.

അപഹാസ്യമായ ആക്ഷേപമാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്നത്. വീണയ്‌ക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണ്. അതാത് രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയാണ് പാർട്ടി ഓരോ വിഷയങ്ങളിലും പ്രതികരിക്കുകയെന്നും എം.എ ബേബി പറഞ്ഞു. യുക്തി ഭദ്രമായി ചിന്തിക്കുന്ന മാധ്യമങ്ങൾക്ക്‌ കാര്യങ്ങൾ മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: ‘Conspiracy behind Veena Vijayn’s controversy’; MA Baby

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top