ശിവനെ പ്രീതിപ്പെടുത്തണം, മരം മുറി യന്ത്രം കൊണ്ട് സ്വന്തം തല അറുത്ത് മാറ്റാൻ ശ്രമിച്ച് യുവാവ്

പരമശിവനെ പ്രീതിപ്പെടുത്താൻ സ്വന്തം തല വെട്ടിമാറ്റാൻ ശ്രമിച്ച് യുവാവ്. മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ചായിരുന്നു തലയറുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ 30 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലാണ് സംഭവം.
ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തുന്ന ദീപക് കുശ്വാഹ എന്നയാളാണ് ഈ പ്രവൃത്തി ചെയ്തത്. മകൻ കടുത്ത ശിവഭക്തനായിരുന്നുവെന്ന് ദീപക്കിന്റെ പിതാവ് പൽതൂറാം കുശ്‌വാഹ. തല വെട്ടിമാറ്റി ശിവനെ പ്രീതിപ്പെടുത്തുമെന്ന് മാസങ്ങളായി മകൻ പറയുന്നുണ്ടെന്നും പിതാവ്.
ഭക്തി നല്ലതാണ്, എന്നാൽ ഇത്തരം വിഡ്ഢിത്തങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യരുതെന്ന് മകനെ ഉപദേശിച്ചിരുന്നതായും പൽതൂറാം. ഇന്ന് പുലർച്ചെ 4 മണിയോടെ പ്രദേശത്തെ ഒരു ശിവക്ഷേത്രത്തിൽ ദീപക് ദർശനം നടത്തി. തുടർന്ന് ബലിപീഠത്തിന് മുന്നിൽ മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു.
“ജയ് ഭോലേനാഥ്” എന്നുള്ള നിലവിളി കേട്ട് നാട്ടുകാർ ക്ഷേത്രത്തിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ദീപക്കിനെ കണ്ടെത്തിയത്. ഉടൻ വീട്ടുകാരെ വിവരമറിയിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഝാൻസി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇയാളുടെ നില അതീവഗുരുതരമാണെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട്.
Story Highlights: UP man injures self with tree cutting machineto please Lord Shiva
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here