Advertisement

‘കോടികളുടെ ആസ്തിയുണ്ടെന്ന് പ്രചരിപ്പിച്ചത് കോൺഗ്രസിന്റെ സൈബർ സംഘങ്ങൾ’; അച്ഛനും ചേട്ടനും ദീർഘകാലമായി ഉണ്ടായത് ചെരുപ്പ് നിർമ്മാണ മേഖലയിൽ; ജെയ്ക്ക് സി തോമസ്

August 16, 2023
2 minutes Read

ജനങ്ങളുടെ സ്‌നേഹ സമ്പൂര്‍ണമായ പ്രതികരണം ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന് പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. പ്രചാരണം നന്നായി പോകുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലായിടത്തും ഓടിയെത്തുന്നു. ഇതുവരെ സംഭവിച്ചിട്ടില്ലാത്ത അഭൂതപൂര്‍ണമായ മാറ്റത്തിന് മണ്ഡലം തയ്യാറെടുക്കുന്നുവെന്നും ജെയ്‌സ് സി തോമസ് പ്രതികരിച്ചു.(Jaick C Thomas Reaction on Puthuppally Byelection)

മത്സരത്തിന്റെ ആവശ്യമില്ല ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ആവശ്യമില്ലെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. ഏകപക്ഷിയമായി യുഡിഎഫ് അര ലക്ഷം വോട്ടിനെങ്കിലും വിജയിച്ചുകേറുന്ന അവസ്ഥയാണ് ഇതായിരുന്നു പ്രതികരണം.പക്ഷെ ഇപ്പോൾ സാഹചര്യം മാറി. തെരെഞ്ഞടുപ്പ് എന്നത് വികസനത്തിന്റെ രാഷ്ട്രീയമാണെന്നും ജെയ്‌സ് സി തോമസ് പറഞ്ഞു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

എൻഎസ്എസിന്റെ വോട്ടുകൾ മാത്രമല്ല എല്ലാ ജനവിഭാഗങ്ങളുടെയും വോട്ടുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതൊരു തിണ്ണ നിരങ്ങൽ ഏർപ്പാടല്ല. മുഖ്യമന്ത്രി 24ന് മണ്ഡലത്തിലെത്തും കൂടാതെ 31 നും ഒന്നിനും മുഖ്യമന്ത്രി നേരിട്ടെത്തി ജനങ്ങളെ കാണും. കോൺഗ്രസിന്റെ സൈബർ സംഘങ്ങളാണ് കോടികളുടെ ആസ്തിയുണ്ടെന്ന് പ്രചരിപ്പിച്ചത്. അച്ഛനും ചേട്ടനുമാണ് ദീർഘകാലമായി ചെരുപ്പ് നിർമ്മാണ മേഖലയിൽ ഉണ്ടായിരുന്നതെന്നും ജെയ്‌സ് സി തോമസ് പറഞ്ഞു.

കിടങ്ങൂരില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ അവിശുദ്ധബന്ധമുണ്ട്. മണിപ്പൂര്‍ വംശഹത്യയുടെ മേല്‍ക്കൂരയും അടിത്തറയും പണിതത് സംഘപരിവാറാണ്. ആ ബിജെപിയുമായി യുഡിഎഫ് അധികാരം പങ്കിട്ടത് ഞെട്ടിപ്പിക്കുന്നതാണ്. ഇതിലൂടെ എന്തു തരം സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്നും ജെയ്ക് ചോദിച്ചു. കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കാത്തത് അത്ഭുതകരമായിട്ടാണ് തോന്നുന്നത്. കുറ്റം ഏറ്റുപറയാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും ജെയ്ക് കൂട്ടിച്ചേര്‍ത്തു.

Story Highlights: Jaick C Thomas Reaction on Puthuppally Byelection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top