വിസില്‍ പോട്… ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ധോണിയുടെ ”ചെന്നൈ സൂപ്പർ കിംഗ്സ്”; ട്വിറ്ററില്‍ ഒരു കോടി ഫോളോവേഴ്‌സ്!

സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ ഒരു കോടി(10 മില്യണ്‍) ഫോളോവേഴ്സിനെ നേടുന്ന ആദ്യ ഐപിഎല്‍ ടീം എന്ന നേട്ടം സ്വന്തമാക്കി സിഎസ്കെ. ഇതോടെ ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം എന്ന വിശേഷണം അരക്കിട്ടുറപ്പിക്കുകയാണ് എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ്. 8.2 മില്യണ്‍ ഫോളോവേഴ്സുള്ള മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനത്താണ്. ചരിത്ര നേട്ടം സ്വന്തമാക്കിയതില്‍ ആരാധകർക്ക് നന്ദിയറിയിച്ച് സിഎസ്കെ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.(Chennai Super Kings 10M Followers on Twitter)
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
ട്വിറ്ററില്‍ 10 മില്യണ്‍(ഒരു കോടി) ഫോളോവേഴ്സിനെ നേടുന്ന ആദ്യ ഐപിഎല്‍ ടീമായി സിഎസ്കെ. മുംബൈ ഇന്ത്യന്‍സ്(8.2 മില്യണ്‍), റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ(6.8 മില്യണ്‍), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(5.2 മില്യണ്‍), സണ്‍റൈസേഴ്സ് ഹൈദരാബാദ്(3.2 മില്യണ്‍), പഞ്ചാബ് കിംഗ്സ്(2.9 മില്യണ്‍), രാജസ്ഥാന്‍ റോയല്‍സ്(2.7 മില്യണ്‍), ഡല്‍ഹി ക്യാപിറ്റല്‍സ്(2.5 മില്യണ്‍), ലഖ്നൗ സൂപ്പർ ജയന്‍റ്സ്(760.4k), ഗുജറാത്ത് ടൈറ്റന്‍സ്(522.7k) എന്നിങ്ങനെയാണ് ട്വിറ്റർ ഫോളോവേഴ്സിന്‍റെ പട്ടികയില്‍ പിന്നീടുള്ള സ്ഥാനങ്ങളില്‍ വരുന്ന ടീമുകള്‍.
Story Highlights: Chennai Super Kings 10M Followers on Twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here