ഇടുക്കിയിൽ നാളെ കോൺഗ്രസ് ഹർത്താൽ; പരീക്ഷകൾ മാറ്റി

ഇടുക്കിയിൽ നാളെ കോൺഗ്രസ് ഹർത്താൽ,പരീക്ഷകൾ മാറ്റി. ജില്ലയിലെ എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകൾ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് നിർദേശം. പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല. വൈകിട്ട് ആറു വരെയാണ് ഹർത്താൽ. വിവിധ സ്ഥലങ്ങളിൽ പ്രകടനവും നടത്തും.(Idukki congress hartal tommorow)
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമ്മാണ നിയന്ത്രണം പിൻ വലിക്കുക, പട്ടയ നടപടികൾ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ(ഓഗസ്റ്റ് 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും ശനിയാഴ്ച്ചയിലേക്ക്(ഓഗസ്റ്റ് 19) മാറ്റി.
Story Highlights: Idukki congress hartal tommorow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here