Advertisement

‘തന്റെ മകളുടെ കമ്പനിക്ക് മെന്റർ ഇല്ല എന്ന് കള്ളം പറഞ്ഞ മുഖ്യമന്ത്രി വിജയനെ സിപിഐഎം മറന്നാലും കേരളം മറക്കില്ല’; കെ സുധാകരൻ

August 17, 2023
2 minutes Read

മുഖ്യമന്ത്രിയെ പോലെ പാതിവഴിയിൽ പത്രസമ്മേളനം അവസാനിപ്പിച്ച് ഓടാൻ കോൺഗ്രസ് നേതാക്കളെ കിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിപിഐഎം ഉന്നയിച്ച ആരോപണങ്ങളിൽ കൃത്യമായ മറുപടികൾ പത്രസമ്മേളനത്തിൽ കൊടുത്തതിനുശേഷം കോൺഗ്രസിന്റെ യുവ നേതാവ് മാത്യു കുഴൽനാടൻ ചോദിച്ചത് “ഇനി നിങ്ങൾക്ക് ചോദ്യങ്ങൾ വല്ലതുമുണ്ടോ ? ഞാൻ പത്രസമ്മേളനം നിർത്തട്ടെ?” എന്നാണ്.(K Sudhakaran Against Pinarayi Vijayan)

മുഖ്യമന്ത്രിയെയും മറ്റ് സിപിഐഎം നേതാക്കളെയും പോലെ അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് ഉത്തരം പറയാനും ചോദ്യങ്ങളെ ഭയന്ന് പാതിവഴിയിൽ പത്രസമ്മേളനം അവസാനിപ്പിച്ച് ഓടാനും കോൺഗ്രസ് നേതാക്കളെ കിട്ടില്ലെന്ന് സാരം. ഭീഷണിപ്പെടുത്തിയും ആരോപണങ്ങള്‍ ഉന്നയിച്ചും കേസെടുത്തും കോണ്‍ഗ്രസിനെ നിശ്ശബ്ദമാക്കാമെന്നത് സിപിഐഎമ്മിന്റെ അതിമോഹമാണെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

“മടിയിൽ കനമില്ല, ഉപ്പ് തിന്നവൻ വെള്ളം കുടിക്കും” എന്നൊക്കെ ഉപദേശികൾ എഴുതി കൊടുക്കുന്ന പഴഞ്ചൊല്ലുകൾ വള്ളി പുള്ളി തെറ്റാതെ വായിക്കുന്ന മുഖ്യമന്ത്രിയെ രാഷ്ട്രീയ കേരളം കണ്ടിട്ടുണ്ട്. എന്നാൽ വ്യക്തമായ ആരോപണങ്ങൾ വരുമ്പോൾ മറുപടി പറയാൻ പോലും അദ്ദേഹം ഭയപ്പെടുകയാണ്. മുഖ്യനെ പോലെ കോൺഗ്രസ് നേതാക്കൾ വാചക കസർത്തിനില്ല. ഞങ്ങൾക്ക് ഒരു അന്വേഷണത്തിനെയും ഭയവുമില്ലെന്നും സുധാകരൻ കുറിച്ചു.

പിണറായി വിജയനും മകളും നടത്തിയ ക്രമക്കേടുകൾ വ്യക്തമായ തെളിവുകൾ സഹിതം ആണ് മാത്യു കുഴൽ നാടൻ സഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ചത്. തന്റെ മകളുടെ കമ്പനിക്ക് മെന്റർ ഇല്ല എന്ന കള്ളം പറഞ്ഞ മുഖ്യമന്ത്രി വിജയനെ സിപിഎം മറന്നാലും കേരളം മറക്കില്ല. മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്യാൻ വേണ്ടി തന്നെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് സ്വകാര്യ കമ്പനികൾ അന്യായമായി പണം നൽകിയിട്ടുണ്ടാവുക. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയും പാർട്ടിയും മറുപടി പറഞ്ഞേ തീരൂവെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്

സിപിഎം ഉന്നയിച്ച ആരോപണങ്ങളിൽ കൃത്യമായ മറുപടികൾ പത്രസമ്മേളനത്തിൽ കൊടുത്തതിനുശേഷം കോൺഗ്രസിന്റെ യുവ നേതാവ് മാത്യു കുഴൽനാടൻ ചോദിച്ചത് “ഇനി നിങ്ങൾക്ക് ചോദ്യങ്ങൾ വല്ലതുമുണ്ടോ ? ഞാൻ പത്രസമ്മേളനം നിർത്തട്ടെ?” എന്നാണ്.

മുഖ്യമന്ത്രിയെയും മറ്റ് CPM നേതാക്കളെയും പോലെ അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് ഉത്തരം പറയാനും ചോദ്യങ്ങളെ ഭയന്ന് പാതിവഴിയിൽ പത്രസമ്മേളനം അവസാനിപ്പിച്ച് ഓടാനും കോൺഗ്രസ് നേതാക്കളെ കിട്ടില്ലെന്ന് സാരം. ഭീഷണിപ്പെടുത്തിയും ആരോപണങ്ങള്‍ ഉന്നയിച്ചും കേസെടുത്തും കോണ്‍ഗ്രസിനെ നിശ്ശബ്ദമാക്കാമെന്നത് സിപിഎമ്മിന്റെ അതിമോഹമാണ്.

“മടിയിൽ കനമില്ല, ഉപ്പ് തിന്നവൻ വെള്ളം കുടിക്കും” എന്നൊക്കെ ഉപദേശികൾ എഴുതി കൊടുക്കുന്ന പഴഞ്ചൊല്ലുകൾ വള്ളി പുള്ളി തെറ്റാതെ വായിക്കുന്ന മുഖ്യമന്ത്രിയെ രാഷ്ട്രീയ കേരളം കണ്ടിട്ടുണ്ട്. എന്നാൽ വ്യക്തമായ ആരോപണങ്ങൾ വരുമ്പോൾ മറുപടി പറയാൻ പോലും അദ്ദേഹം ഭയപ്പെടുകയാണ്. മുഖ്യനെ പോലെ കോൺഗ്രസ് നേതാക്കൾ വാചക കസർത്തിനില്ല. ഞങ്ങൾക്ക് ഒരു അന്വേഷണത്തിനെയും ഭയവുമില്ല.

പിണറായി വിജയനും മകളും നടത്തിയ ക്രമക്കേടുകൾ വ്യക്തമായ തെളിവുകൾ സഹിതം ആണ് മാത്യു കുഴൽ നാടൻ സഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ചത്. തന്റെ മകളുടെ കമ്പനിക്ക് മെന്റർ ഇല്ല എന്ന കള്ളം പറഞ്ഞ മുഖ്യമന്ത്രി വിജയനെ സിപിഎം മറന്നാലും കേരളം മറക്കില്ല. മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്യാൻ വേണ്ടി തന്നെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് സ്വകാര്യ കമ്പനികൾ അന്യായമായി പണം നൽകിയിട്ടുണ്ടാവുക. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയും പാർട്ടിയും മറുപടി പറഞ്ഞേ തീരൂ.

ദേശാഭിമാനി എന്ന അശ്ലീല മാധ്യമം പടച്ചുവിട്ട വ്യാജ ആരോപണങ്ങൾക്ക് മാത്യു കുഴൽനാടൻ മറുപടി പറഞ്ഞു കഴിഞ്ഞു. മാത്യു കാണിച്ച അതേ ആർജ്ജവത്തോടെ മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ മരുമകനോ മുഖ്യമന്ത്രിക്ക് അടിമപ്പണിയെടുക്കുന്ന സംസ്ഥാന സെക്രട്ടറിയോ ഇനിയെങ്കിലും ധൈര്യം കാണിക്കണം.

മാത്യുവിനെ വ്യക്തിഹത്യ ചെയ്യാനുള്ള ഏത് ശ്രമത്തെയും കോൺഗ്രസ് പ്രതിരോധിക്കും. മുഖ്യമന്ത്രിയും കുടുംബവും നടത്തിയ സകല ക്രമക്കേടുകൾക്കെതിരെയും മാത്യു കുഴൽനാടന്റെ നേരുള്ള ശബ്ദത്തിനൊപ്പം പ്രബുദ്ധ കേരളം അടിയുറച്ചു നിൽക്കും.

Story Highlights: K Sudhakaran Against Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top