കളമശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി

കളമശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് വസ്ത്രങ്ങളും മൊബൈൽ ഫോണും കണ്ടെത്തി. മൃതദേഹത്തിന് രണ്ട് വർഷത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം. ( kalamassery skeleton found )
മൃതദേഹം കണ്ടെത്തിയ സ്ഥലം ആൾതാമസം കുറഞ്ഞ പ്രദേശമാണ്. മരം വെട്ടാൻ എത്തിയ തൊഴിലാളികളാണ് തൂങ്ങിയ നിലയിൽ അസ്ഥികൂടം കണ്ടെത്തുന്നത്. ഇവർ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.
ആത്മഹത്യയാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ സമീപത്ത് നിന്ന് ഷർട്ടും ഫോണും ചാർജറും ലഭിച്ചിട്ടുണ്ട്. മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവിൽ പൊലീസ്.
Story Highlights: kalamassery skeleton found
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here