Advertisement

‘നാമനിദേശപത്രിക സമർപ്പിക്കാനുള്ള തുക മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും സ്വീകരിച്ച് ലിജിൻ ലാൽ’; പത്രിക സമർപ്പിച്ചു

August 17, 2023
2 minutes Read
lijin-lal-submitted-nomination-papers-in-puthupally-byeletion

പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ നാമനിർദേശ പത്രിക സമർപ്പിച്ചു. പാമ്പാടി ബിഡിഒ മുൻപാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പാർട്ടി പ്രവർത്തകർക്കൊപ്പം പ്രകടനവുമായി എത്തിയായിരുന്നു പത്രിക സമർപ്പണം. നാമനിദ്ദേശപത്രിക സമർപ്പിക്കാനുള്ള തുക മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും ലിജിൻ ലാൽ സ്വീകരിച്ചു.(Lijin lal submitted Nomination Papers in Puthupally Byeletion)

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ , ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻ അഗർവാൾ തുടങ്ങിയ പ്രമുഖരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

പളളിക്കത്തോട് ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും പ്രകടനവുമായ എത്തിയായിരുന്നു ബിജെപി സ്ഥാനാർഥിയുടെ പത്രിക സമർപ്പണം. ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻദാസ് അഗർവാൾ, കേന്ദ്രമന്ത്രി വി മുരളീധരൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, എ പി അബ്ദുള്ളക്കുട്ടി, ദേശീയ സെക്രട്ടറി അനിൽ ആന്റണി, ഉൾപ്പെടെയുള്ളവർ പത്രികാ സമർപ്പണത്തിന് എത്തിയിരുന്നു. ആം ആദ്മി പാർട്ടിയും പ്രതിനിധിയും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

എന്നാൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പള്ളിക്കത്തോട്ടിലെ പാമ്പാടി ബിഡിഒ ഓഫീസിലാണ് നാമനിർദ്ദേശപത്രിക നൽകിയത്. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, യുഡിഎഫ് നേതാക്കളായ കെ. സി ജോസഫ്, ഫിൽസൺ മാത്യൂസ്, നാട്ടകം സുരേഷ് എന്നിവർക്കൊപ്പം എത്തിയാണ് നാമനിർദ്ദേശപത്രിക നൽകിയത്. സഹോദരിമാരായ മറിയ ഉമ്മനും അച്ചു ഉമ്മനും പള്ളിക്കത്തോട് എത്തിയിരുന്നു.

Story Highlights: Lijin lal submitted Nomination Papers in Puthupally Byeletion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top