മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസ്; ഇ ഡിക്ക് മുന്നിൽ നാളെ ഹാജരാകില്ലെന്ന് സുധാകരൻ

മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ നാളെ ഇ ഡിക്ക് മുന്നിൽ ഹാജരാകാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ചൊവാഴ്ച ഹാജരാകാമെന്ന് ഇ ഡിക്ക് കത്ത് നൽകി. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഇ ഡി യെ അറിയിക്കുമെന്ന് കഴിഞ്ഞ ദിവസം സുധാകരൻ അറിയിച്ചിരുന്നു.(Monson Case K Sudhakaran will not appear before ED)
സമയം നീട്ടി ചോദിക്കാനാണ് തീരുമാനം.കേസിൽ നേരത്തെ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത വിട്ടയച്ചിരുന്നു. പരാതിക്കാർ മോൻസന് നൽകിയ 25 ലക്ഷം രൂപയിൽ പത്തുലക്ഷം കെ സുധാകരൻ കൈപ്പറ്റിയെന്ന് മോൻസന്റെ മുൻജീവനക്കാർ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനും ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് എസ് സുരേന്ദ്രൻ ഇ ഡി യെ അറിയിച്ചു. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് എസ് സുരേന്ദ്രനെ ഇ ഡി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുക. നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ചികിത്സയിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഐ ജി ലക്ഷ്മൺ ഇ ഡിയെ അറിയിച്ചിരുന്നു.
Story Highlights: Monson Case K Sudhakaran will not appear before ED
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here