രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. ഇന്നും ഗ്രാമിന് 5410 രൂപയും പവന് 43,280 രൂപയുമാണ് വിലനിലവാരം. ( gold rate remains unchanged consecutively for the second day )
അന്താരാഷ്ട്ര സ്വർണ്ണവില 2011 ൽ 1917 ഡോളർ വരെ ഉയർന്നതിന് ശേഷം 2012 -13 കാലഘട്ടത്തിൽ 1200 ഡോളറിലേക്കും, പിന്നീട് 1050 ഡോളർ വരെയും കുറഞ്ഞിരുന്നു. അന്ന് 24000 പവൻ വിലയും ഗ്രാമിന് 3000 രൂപയുമായിരുന്നു. ഇന്ത്യയിൽ സ്വർണ്ണ വില കുറയാതിരുന്നതിന് കാരണം, ഇന്ത്യൻ രൂപ 46 ൽ നിന്നും 60 ലേക്ക് ദുർബ്ബലമായതാണ്. ഇന്ത്യൻ രൂപ ദുർബലമാകുന്തോറും സ്വർണ്ണവില ഉയരുകയാണ് ചെയ്യുന്നത്. 2013 ഓഗസ്റ്റ് 15ന് അന്താരാഷ്ട്ര സ്വർണവില 1366 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 67ലുമായിരുന്നു. സ്വർണ്ണവില ഗ്രാമിന് 2775 രൂപയും പവൻ വില 22200 രൂപയുമായിരുന്നു. 100% വിലവർധനവാണ് ഇപ്പോൾ സ്വർണത്തിന് അനുഭവപ്പെടുന്നത്.
12 വർഷത്തിനു ശേഷവും അന്താരാഷ്ട്ര സ്വർണ്ണവിലയിൽ 10 ഡോളറിന്റെ കുറവ് മാത്രമേ നിലവിൽ വന്നിട്ടുള്ളു. ഡോളർ കരുത്താർജിക്കുമ്പോൾ ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുള്ള സ്വർണ്ണത്തിനും കൃതമായ അനുപാതത്തിൽ വില വർധിക്കുകയാണ്.
Story Highlights: gold rate remains unchanged consecutively for the second day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here