കരിസ്മ എക്സ്എംആര്‍ ഓഗസ്റ്റ് 29ന് വിപണിയിസലേക്ക്; ഹൃതിക് റോഷന്‍ ബ്രാന്‍ഡ് അംബാസിഡര്‍

വീണ്ടും ഇന്ത്യന്‍ വിപണിയില്‍ എത്താനൊരുങ്ങുകയാണ് കരിസ്മ എക്സ്എംആര്‍. ഓഗസ്റ്റ് 29ന് വിപണിയില്‍ പുതിയ കരിസ്മ എത്തും. കരിസ്മയുടെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം ഹൃതിക് റോഷനെ തന്നെ ഹീറോ കൊണ്ടുവന്നിട്ടുണ്ട്. പുറത്തിറങ്ങുന്ന വാഹനത്തിന്റെ ടീസര്‍ ഹീറോ പുറത്തുവിട്ടിരുന്നു.
X’ രൂപത്തിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപിന്റെ(ഡിആര്‍എല്‍) രൂപമാണ് ടീസറിലുള്ളത്. ഡിആര്‍എല്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ലോ ബീമും ഹൈ ബീമും പ്രവര്‍ത്തിക്കുകയില്ല. ഹീറോ കരിസ്മ എക്സ്എംആറിന്റെ നേരത്തെ പുറത്തുവന്ന ടീസറില്‍ വാഹനത്തിന്റെ ഇന്ധന ടാങ്കിന്റെ രൂപവും പുറത്തുവിട്ടിരുന്നു.
കിടിലന്‍ പെര്‍ഫോമന്‍സിനൊപ്പം മികച്ച മൈലേജും ആകര്‍ഷകമായ സ്‌റ്റൈലിംഗും ബൈക്ക് കോര്‍ത്തിണക്കുമെന്ന് വിളിച്ചോതുന്നതാണ് പുതിയ ടീസറിലുള്ളത്. മസ്‌കുലാര്‍ എന്നാല്‍ സ്പോര്‍ട്ടി സ്‌റ്റൈലിംഗിലാണ് മോട്ടോര്‍സൈക്കിള്‍ വരുന്നതെന്ന് ഈ വീഡിയോ തെളിയിക്കുന്നു. പൂര്‍ണ രൂപം വെളിപ്പെടുത്തുന്നില്ലെങ്കിലും വരാനിരിക്കുന്ന ഹീറോ കരിസ്മ XMR 210 മോഡലിന്റെ രൂപഘടന ടീസര്‍ വ്യക്തമാക്കുന്നുണ്ട്.
സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും ഹീറോ കരിസ്മ തങഞനുണ്ട്. മോട്ടോര്‍സൈക്കിളില്‍ ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ ബാറുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. 17 ഇഞ്ച് അലോയ് വീലുകളും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സ്പ്ലിറ്റ് സീറ്റുകളും ഡിജിറ്റല്‍ കണ്‍സോളും പുതിയ ഹീറോ കരിസ്മ തങഞ ബൈക്കിന് മോഡേണ്‍ ടച്ച് നല്‍കും. മറ്റ് ഫീച്ചറുകള്‍ എന്തെല്ലാമാണെന്ന് അറിയാന്‍ ഓഗസ്റ്റ് 29 വരെ കാത്തിരിക്കാം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here