ഗവര്‍ണറെ കാണാന്‍ ചീഫ് സെക്രട്ടറി; ബില്ലുകള്‍ ഒപ്പിടുന്നതുള്‍പ്പെടെ ചര്‍ച്ചയാകും

ചീഫ് സെക്രട്ടറി ഡോ. വി. വേണു ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും. ഔദ്യോഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ച.(Chief secretary should meet Governor Arif mohammed khan)
ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച ഫയല്‍ ഇതുവരെയും രാജ്ഭവനില്‍ എത്തിയിട്ടില്ല. പി.എസ്.സി അംഗങ്ങളായി രണ്ടു പേരെ നിയമിക്കാനുള്ള മന്ത്രിസഭ തീരുമാനത്തിനും അംഗീകാരം നല്‍കിയിട്ടില്ല. ഇവര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് ലഭിച്ച പരാതികള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറിയോട് അദ്ദേഹം റിപ്പോര്‍ട്ട് നേടിയിരുന്നു. ഈ റിപ്പോര്‍ട്ട് ഇന്നത്തെ കൂടിക്കാഴ്ചയില്‍ നല്‍കുമോ എന്ന് വ്യക്തമല്ല.
അതേസമയം നിയമസഭാ പാസാക്കിയ 10 ബില്ലുകള്‍ ഗവര്‍ണറുടെ അനുമതി ലഭിക്കാത്ത സാഹചര്യവും മുന്നിലുണ്ട്. ഇത്തരം വിഷയങ്ങള്‍ ആവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവുക.
Story Highlights: Chief secretary should meet Governor Arif mohammed khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here