“ഏഷ്യയിൽ ഏറ്റവും വലുത്”; വേൾഡ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച് ശ്രീനഗറിലെ തുലിപ് ഗാർഡൻ

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാർക്ക് എന്ന വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ (യുകെ) ഇടംപിടിച്ചു ഇന്ദിരാഗാന്ധി മെമ്മോറിയൽ തുലിപ് ഗാർഡൻ. 1.5 ദശലക്ഷം പൂക്കളുടെ വിസ്മയിപ്പിക്കുന്ന ലോകം തന്നെയാണിത്. ഈ പൂന്തോട്ടത്തിൽ 68 തുലിപ് ഇനങ്ങളുടെ അതിശയകരമായ ശേഖരമുണ്ട്. സബർവാൻ റേഞ്ചിന്റെ മനോഹരമായ താഴ്‌വരയിലാണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. (Srinagar’s Tulip Garden enters World Book of Records)
ജെ&കെ അഡ്മിനിസ്ട്രേഷൻ സെക്രട്ടറി (ഫ്ലോറികൾച്ചർ, ഗാർഡൻസ്, പാർക്കുകൾ) ഫയാസ് ഷെയ്ഖിനെ വേൾഡ് ബുക്ക് പ്രസിഡന്റും സിഇഒയുമായ സന്തോഷ് ശുക്ല സർട്ടിഫിക്കേഷൻ നൽകി ആദരിച്ചു. വേൾഡ് ബുക്ക് എഡിറ്റർ ദിലീപ് എൻ പണ്ഡിറ്റ്, ജമ്മു കശ്മീർ ഫ്ലോറി കൾച്ചർ ഡയറക്ടർ, മറ്റ് ഉദ്യോഗസ്ഥർ, ഉദ്യാന ജീവനക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
2006-ൽ മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദാണ് ഈ ഉദ്യാനം വിഭാവനം ചെയ്തത്. നൂറുകണക്കിന് തൊഴിലാളികളും തോട്ടക്കാരും ചേർന്നാണ് ഈ ഉദ്യാനം നിർമ്മിച്ചത്. രണ്ട് വര്ഷം കൊണ്ടാണ് ഈ പാർക്ക് അവർ പൂർത്തിയാക്കിയത്. സെക്രട്ടറി ഷെയ്ഖ് തന്റെ പ്രസംഗത്തിൽ വേൾഡ് ബുക്കിനോട് അഗാധമായ നന്ദിയും രേഖപ്പെടുത്തി.
Story highlights – Srinagar’s Tulip Garden enters World Book of Records as Asia’s largest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here