രഞ്ജിത് മാരാരുടെ നിഷ്പക്ഷതയിൽ സംശയം; നടി ആക്രമിക്കപ്പെട്ട കേസിൽ അമിക്കസ് ക്യൂറിയെ മാറ്റണമെന്ന് പ്രോസിക്യൂഷൻ

നടി ആക്രമിക്കപ്പെട്ട കേസിൽ അമിക്കസ്ക്യൂറിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍. ലൈംഗികാതിക്രമ കേസുകളില്‍ തെളിവ് സംരക്ഷണത്തിന് മാർഗനിർദേശങ്ങൾ നൽകാൻ നിയോഗിച്ച അമിക്കസ് ക്യൂറിയെ മാറ്റണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം പ്രോസിക്യൂഷൻ നാളെ ഹൈക്കോടതിയെ അറിയിക്കും
അമിക്കസ് ക്യൂറിയായി നിയമിക്കപ്പെട്ട അഭിഭാഷകൻ രഞ്ജിത് മാരാരുടെ നിഷ്പക്ഷതയിൽ സംശയമുണ്ട്. രഞ്ജിത് മാരാരും നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപും തമ്മിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്. മാധ്യമ ചർച്ചകളിൽ രഞ്ജിത് മാരാർ ദിലീപിനെ ന്യായീകരിച്ച് പങ്കെടുത്തു. രഞ്ജിത് മാരാരും ദിലീപും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ തെളിവുകൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചു. രഞ്ജിത് മാരാരെ അംഗീകരിക്കാനാവില്ലെന്ന് പ്രോസിക്യൂഷൻ നിലപാടെടുത്തു. മെമ്മറി കാർഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോർട്ട് വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
Story Highlights: actress attack case amicus curiae
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here