Advertisement

ജോലി നഷ്ടമാകാന്‍ കാരണം ഉമ്മന്‍ചാണ്ടി പ്രശംസ മാത്രമെന്ന് സതിയമ്മ; വീട്ടിലെത്തി സന്ദര്‍ശിച്ച് ചാണ്ടി ഉമ്മന്‍

August 23, 2023
0 minutes Read
Chandy Oommen visited satyamma who was fired from job after glorifying Oommen Chandy

ഉമ്മന്‍ചാണ്ടിയെ പ്രകീര്‍ത്തിച്ചെതിനേത്തുടര്‍ന്ന് ജോലിയില്‍നിന്ന് പുറത്താക്കപ്പെട്ട സതയിയമ്മയെ വീട്ടിലെത്തി സന്ദര്‍ശിച്ച് ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടി പ്രശംസ മാത്രമാണ് ജോലി നഷ്ടമാകാന്‍ കാരണമെന്ന് സതിയമ്മ പറഞ്ഞു. ഉമ്മന്‍ചാണ്ടി ചെയ്തു തന്ന സഹായങ്ങള്‍ വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്ന് സതിയമ്മ പറഞ്ഞു.

ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു കീഴിലെ മൃഗാശുപത്രിയിലാണ് സതിയമ്മ ജോലിചെയ്തിരുന്നത്. മകന്‍ രാഹുല്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തതും തന്റെ മകളുടെ വിവാഹത്തിന് ഉമ്മന്‍ ചാണ്ടി പങ്കെടുത്തതും സതിയമ്മ പറഞ്ഞിരുന്നു.13 വര്‍ഷമായി മൃഗാശുപത്രിയില്‍ സ്വീപ്പറാണ് സതിയമ്മ. ഒരു നോട്ടിസും അറിയിപ്പുമില്ലാതെയാണു നടപടിയെന്നും പരാതിയുണ്ട്.

സതിയമ്മയെ ജോലിയില്‍ നിന്ന് പുറത്താക്കിയതല്ല, കാലാവധി കഴിഞ്ഞപ്പോള്‍ പിരിച്ചുവിട്ടതാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞിരുന്നു. സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സതിയമ്മയെ പിരിച്ചുവിട്ടതില്‍ മൃഗ സംരക്ഷണ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top