മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയില്‍, രണ്ടിടത്ത് പൊതുപരിപാടികളില്‍ പങ്കെടുക്കും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് വേണ്ടി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തിലെത്തും.ഇന്ന് വൈകിട്ട് നാല് മണിയോടെ പുതുപ്പള്ളിയിലെ പൊതുപരിപാടിയില്‍ അദ്ദേഹം സംസാരിക്കും. അതേ ദിവസം വൈകിട്ട് 5.30ന് അയര്‍ക്കുന്നത്ത് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിലും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.(puthupally by election pinarayi vijayan election campaign)
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
ആഗസ്റ്റ് 30ന് ശേഷം മുഖ്യമന്ത്രി മണ്ഡലത്തില്‍ വീണ്ടും എത്തിയേക്കും. ആവേശോജ്ജ്വലമായ പ്രചാരണമാണ് പുതുപ്പള്ളിയില്‍ നടക്കുന്നത്. മന്ത്രി വി എന്‍ വാസവന്‍റെ മേല്‍നോട്ടത്തിലാണ് പ്രചാരണ പരിപാടികള്‍. മന്ത്രിമാരും ജനപ്രതിനിധികളും ജെയ്ക് സി തോമസിനു വേണ്ടി മണ്ഡലത്തിലുണ്ട്.
പികെ ശ്രീമതിയുടെ നേതൃത്വത്തില്‍ നടന്ന മഹിളാ പ്രവര്‍ത്തകരുടെ ജാഥ മണ്ഡലത്തെ ഇളക്കി മറിച്ചിരിക്കുകയാണ്. ഏഴ് മത്സരാര്‍ത്ഥികള്‍ ഉള്ള തെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്.
Story Highlights: puthupally by election pinarayi vijayan election campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here