Advertisement

സൗദിയില്‍ വാഹനാപകടം; ഇന്ത്യന്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ചു

August 26, 2023
2 minutes Read
Indian family with 4 members died in accident saudi arabia

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ റിയാദിനടുത്ത് തുമാമയിലുണ്ടായ അപകടത്തിലാണ് ദാരുണ സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും സൗദി പൗരന്‍ ഓടിച്ചിരുന്ന ട്രെയിലറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഗൗസ് ദന്തു (35), ഭാര്യ തബ്‌റാക് സര്‍വാര്‍ (31), മക്കളായ മുഹമ്മദ് ദാമില്‍ ഗൗസ്(2), മുഹമ്മദ് ഈറാന്‍ ഗൗസ് (4), എന്നിവരാണ് മരിച്ചത്. കുവൈറ്റില്‍ നിന്ന് ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തിയതായിരുന്നു ഇവര്‍. ഹഫ്‌ന- തുവൈഖ് റോഡിലാണ് അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തു.

മരിച്ചവരുടെ മൃതദേഹങ്ങള്‍ റുമാ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Story Highlights:Indian family with 4 members died in accident saudi arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top