വീണാ വിജയന് ആശ്വാസം; മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ഇല്ല, ഹർജി തളളി

മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി വിജിലൻസ് കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരായ സിഎംആർഎൽ മാസപ്പടി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെനന്നായിരുന്നു ആവശ്യം. പരാതിക്കാരൻ സമർപ്പിച്ച ഹർജിയിൽ മതിയായ തെളുവുകളില്ലെന്ന് കോടതി അറിയിച്ചു.(No Vigilance Enquiry Against Veena vijayan)
മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി നൽകിയത് പൊതു പ്രവർത്തകനായ ഗിരീഷ് ബാബുവാണ്. തെളിവുകളുടെ അഭാവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
പത്രവാർത്തകളുടെ പേരിൽ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.പിണറായി വിജയന്റെ മകൾ വീണ വിജയനടക്കം കരിമണൽ കമ്പനിയോട് വാങ്ങിയത് മാസിപ്പടിയാണെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആയിരുന്നു ആവശ്യം.
Story Highlights: No Vigilance Enquiry Against Veena vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here