ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ഓണാഘോഷം കെങ്കേമമാക്കി മാനന്തവാടി മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെൻ്റ് വിദ്യാർഥികൾ

വയനാട്ടിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം സ്നേഹത്തിന്റെ ഓണാഘോഷം കെങ്കേമമാക്കി മാനന്തവാടി മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെൻ്റ് വിദ്യാർഥികൾ. തൃശ്ശിലേരി ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്കൂളിൽ 24 കണക്ടിൻ്റെ സഹകരണത്തോടെയായിരുന്നു ഓണാഘോഷം. രോഗം മൂലം ദുരിതമനുഭവിക്കുന്ന നൂറോളം പേർക്ക് ഭക്ഷ്യ കിറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു.
തിരുനെല്ലി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ബഡ്സ് പാഡൈസ് സ്പെഷ്യൽ സ്കൂളിൻ്റെ മുറ്റത്തായിരുന്നു Mibm വിദ്യാർഥികളും അധ്യാപകരും ഓണം ആഘോഷിച്ചത്. സഹായം തേടുന്നവരെയും സഹായിക്കാൻ മനസുള്ളവരെയും കണ്ണി ചേർക്കുന്ന 24 കണക്ടിന് 100 ഭക്ഷ്യ കിറ്റുകൾ ചടങ്ങിൽ MlBM കോളേജ് അധികൃതർ കൈമാറി. ചടങ്ങ് ജില്ലാ എക്സൈസ് മേധാവി KS ഷാജി ഉദ്ഘാടനം ചെയ്തു.
ബിരിയാണി ചലഞ്ച് ഉൾപ്പെടെ സംഘടിപ്പിച്ചാണ് അധ്യാപകരും വിദ്യാർഥിളും ഭക്ഷ്യ കിറ്റുകൾ തയാറാക്കിയത്. ചടങ്ങിൽ 24 കണക്ടിനെ പ്രതിനിധീകരിച്ച് കിഷോർ തോമസ് അധ്യക്ഷത വഹിച്ചു. എം ഐ ബി എം പ്രിൻസിപ്പൽ വിപിൻ തോമസ്, ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ ആഷിക്, ഇടവക പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ് പടക്കൂട്ടിൽ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് അംഗം കെ ജി ജയ, 24 OBT അംഗം ജസ്റ്റിൻ ചെഞ്ചേട്ടായി തുടങ്ങിയവർ സംസാരിച്ചു. 24 കണക്ട് ടീം ഭക്ഷ്യ കിറ്റുകൾ മാനന്തവാടി പാലിയേറ്റീവ് കെയറിന് കൈമാറി.
Story Highlights: Onam celebration BUDS Paradise Special School
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here