‘അച്ഛന്റെ സാമിപ്യം ഞാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ നാടിന് വേണ്ടി ഞാന്‍ നല്‍കിയത് എന്റെ കുട്ടിക്കാലമാണ്’ ജിതന്‍ രാംദാസും ചാണ്ടി ഉമ്മനും; താരതമ്യവുമായി പി.കെ.ഫിറോസ്

ലൂസിഫര്‍ സിനിമയില്‍ ടൊവിനോ അവതരിപ്പിച്ച ജിതന്‍ രാംദാസ് എന്ന കഥാപാത്രത്തോട് ചാണ്ടി ഉമ്മനെ ഉപമിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. അച്ഛന്റെ മരണശേഷം വിദേശത്തു നിന്നും തിരികെയെത്തി പാർട്ടി പ്രവർത്തകരെ പരിചയപ്പെടുന്ന ജതിൻ രാംദാസിന്റെ രംഗവും അതിലെ പ്രസംഗം ആരാധകരുടെ കയ്യടി നേടിയിരുന്നു. ഈ പ്രസംഗത്തിൽ നിന്നുള്ള കുറച്ച് ഭാഗങ്ങൾ അടർത്തിയെടുത്തായിരുന്നു ഫിറോസിന്റെ പ്രസംഗം.(PK Firos speech inspired from lucifer movie)
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
ജിതന്‍ രാംദാസ് എന്ന കഥാപാത്രത്തിന്‍റെ അവസാന പ്രസംഗം എടുത്ത് പറഞ്ഞാണ് ചാണ്ടി ഉമ്മനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഫിറോസ് താരതമ്യം നടത്തിയത്. തന്റെ പിതാവിന്റെ സാമിപ്യം ആവശ്യമുള്ള സമയത്ത്, പിതാവിനെ നാടിന് നല്‍കിയ കുട്ടിക്കാലവും കൗമാരവുമുള്ളയാളാണ് ചാണ്ടി ഉമ്മനെന്ന് പി.കെ. ഫിറോസ് പറഞ്ഞു.കുട്ടിക്കാലം നാടിന് നല്‍കിയ ഒരു നേതാവിന്റെ പേരാണ് ചാണ്ടി ഉമ്മനെന്ന് നമുക്ക് അഭിമാനത്തോടെ പറയാമെന്നും ഫിറോസ് പറയുന്നു.
പി കെ ഫിറോസ് പറഞ്ഞത്
ലൂസിഫര്‍ എന്ന സിനിമയിലെ ജതിന്‍ രാംദാസ് എന്ന ടൊവിനോയുടെ ഒരു കഥാപാത്രം, പ്രസംഗിക്കുന്ന ഒരു രംഗമുണ്ട്.ആ പ്രസംഗത്തിന്റെ അവസാനം ആ കഥാപാത്രം പറയുന്നൊരു കാര്യമുണ്ട്. എന്റെ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ എനിക്കുകൂടെ പങ്കുണ്ട്. എന്താണ് കാരണം എന്ന് സദസിനോട് പറയുമ്പോള്‍, ആ സദസില്‍ നിന്ന് എഴുന്നേറ്റ് ഒരു രു പെണ്‍കുട്ടി, വൈ എന്ന് ചോദിക്കുന്നുണ്ട്. അപ്പോള്‍ ആ ചെറുപ്പക്കാരന്‍ പറയുന്നത്, ‘‘എന്റെ കുട്ടിക്കാലം, കൗമാരക്കാലം എന്റെ അച്ഛന്റെ സാമിപ്യം ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെ വേണമെങ്കില്‍ എനിക്ക് വാശിപിടക്കാമായിരുന്നു. പക്ഷേ നിങ്ങള്‍ക്കു വേണ്ടി ഈ നാടിന് വേണ്ടി ഞാന്‍ വാശിപിടിച്ചില്ല. ഞാന്‍ നല്‍കിയത് എന്റെ കുട്ടിക്കാലമാണ്’’. അങ്ങനെ കുട്ടിക്കാലം നല്‍കിയ ഒരു നേതാവിന്റെ പേരാണ് ചാണ്ടി ഉമ്മനെന്ന് നമുക്ക് അഭിമാനത്തോടെ പറയാനാകും.
Story Highlights: PK Firos speech inspired from lucifer movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here