ഊട്ടിയിലെ ഫാക്ടറിയിൽ വനിതാ തൊഴിലാളികള്‍ക്കൊപ്പം ചോക്ലേറ്റുണ്ടാക്കി രാഹുല്‍; വിഡിയോ

തമിഴ്നാട്ടിലെ ഊട്ടിയിലെ ചോക്ലേറ്റ് ഫാക്ടറി സന്ദർശിച്ച് രാഹുൽ ഗാന്ധി. അതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. അദ്ദേഹം തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ മാസമാദ്യമാണ് എഴുപതോളം വനിതകള്‍ ജോലിയെടുക്കുന്ന ഫാക്ടറിയില്‍ രാഹുല്‍ എത്തിയത്.(rahul gandhis chocolate making endeavor at ooty factory)
ഇന്ത്യയിലെ പ്രധാനപ്പെട്ട ചോക്ലേറ്റ് ബ്രാന്‍ഡുകളില്‍ ഒന്നായ മോഡിസ് ചോക്ലേറ്റിന്റെ ഫാക്ടറിയിലായിരുന്നു അദ്ദേഹം സന്ദര്‍ശിച്ചത്. ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ടതിന് പിന്നാലെ തന്റെ മണ്ഡലമായ വയനാട്ടിലേക്ക് പോകുന്നതിനിടയിൽ രാഹുല്‍ ഊട്ടിയിലും എത്തിയിരുന്നു. ഫാക്ടറി സന്ദർശിക്കുക മാത്രമല്ല അവർക്കൊപ്പം സമയം ചെലവഴിക്കുകയും ചോക്ലേറ്റ് നിര്‍മാണത്തില്‍ ഏർപ്പെടുകയും ചെയ്തു.
A team of 70 incredible women drives one of Ooty’s famous chocolate factories!
— Rahul Gandhi (@RahulGandhi) August 27, 2023
The story of Moddys Chocolates is a remarkable testament to the great potential of India's MSMEs.
Here's what unfolded during my recent visit to the Nilgiris:https://t.co/yNdM37M01M pic.twitter.com/UfPvLryBuC
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
ഇതിന്റെ വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മഹത്തായ സാധ്യകളുടെ ശ്രദ്ധേയമായ തെളിവാണ് ഈ ഫാക്ടറിയെന്ന അടിക്കുറിപ്പോടെയാണ് രാഹുൽ വീഡിയോ പങ്കിട്ടത്.
Story Highlights: rahul gandhis chocolate making endeavor at ooty factory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here