സൂര്യനിലേക്ക് കുതിക്കാൻ ആദിത്യ എല്‍ 1; വിക്ഷേപണം ശനിയാഴ്ച

സൂര്യനെ പഠിക്കാനായി ഇന്ത്യ വിക്ഷേപിക്കുന്ന പേടകം ആദിത്യ – 1 ന്റെ വിക്ഷേപണ തീയതി പുറത്തുവിട്ട് ഐഎസ്ആർഒ. ഈ ശനിയാഴ്ച പേടകം വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിൽ നിന്നും പകൽ 11 50 നായിരിക്കും വിക്ഷേപണം നടക്കുകയെന്നും ഐഎസ്ആർഒ ട്വിറ്ററിലൂടെ അറിയിച്ചു.(The launch of Aditya-L1 on september 2)
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ഉടൻ തന്നെയുണ്ടാകുമെന്ന് പ്രധാനമന്ത്രിയും ഇസ്രോ ചെയർമാനും സൂചന നൽകിയിരുന്നു. ചന്ദ്രയാൻ 3 ന്റെ വിജയത്തിന് ശേഷം നടത്തിയ അഭിസംബോധനയിലും ഇസ്രോ ചെയർമാൻ ഇത് ആവർത്തിച്ചിരുന്നു.വിക്ഷേപണം കാണാൻ സാധാരണക്കാർക്കും അവസരം ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള ബുക്കിംഗ് വിവരങ്ങളും ഇസ്രോ പുറത്തവിട്ടു.
Story Highlights: The launch of Aditya-L1 on september 2
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here