ലൊക്കഷനില്‍ ഓണസദ്യ വിളമ്പി മമ്മൂട്ടി; അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഓണാഘോഷം

തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കഷനില്‍ ഓണസദ്യ വിളമ്പി മമ്മൂട്ടി. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മമ്മൂട്ടിയും ഓണസദ്യ കഴിച്ചു. റെഡ് റെയിന്‍, ഭൂതകാലം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം നാഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ഒരു ദുര്‍മന്ത്രവാദിയുടേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. (Onam Celebration Mammootty Cinema)
ടി ഡി രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പി,വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ പ്രഖ്യാപിക്കപ്പെട്ടതും ചിത്രീകരണം ആരംഭിച്ചതും ഇക്കഴിഞ്ഞ ചിങ്ങം 1 ന് ആയിരുന്നു.അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കൊച്ചിയും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷനുകള്‍.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
അതേസമയം തിരുവോണ നാളില്‍ മലയാള ചലച്ചിത്ര രംഗത്തെ താരങ്ങളും ഓണാശംസകള്‍ നേരുകയാണ്. മോഹന്‍ലാല്‍ അടക്കം പല താരങ്ങളും ഓണാഘോഷത്തിലാണ്. എല്ലാ മലയാളികള്‍ക്കും ഓണശംസകള്‍ നേര്‍ന്ന് പ്രത്യേക വിഡിയോ പോസ്റ്റ് ചെയ്താണ് മോഹന്‍ലാല്‍ തന്‍റെ ഓണാഘോഷം ആശംസിച്ചത്.
Story Highlights: Onam Celebration Mammootty Cinema
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here