ഇനി വരുമോ ഒരുമവിരിയും ഓണനാളുകൾ ? ചോദ്യമുയർത്തി ഒരോണപ്പാട്ട്

ഓണം മലയാളികൾക്ക് ഒരുമയും നീതിയും സമാധാനവും നിറഞ്ഞ ഒരു ലോകത്തിന്റെ സ്മരണയും ആഘോഷവുമാണ്. എന്നാൽ സമകാലിക ഭാരതത്തിൽ അനൈക്യത്തിന്റെ വിത്തുകൾ ഇന്നു കാട്ടുതീയായി വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇനി വരുമോ ഒരുമവിരിയും ഓണനാളുകൾ എന്ന ചോദ്യമുയർത്തുകയാണ് ഓണപ്പുലരിയെന്ന ഗാനം. ഈ ഓണക്കാലത്ത് അത്തപൂക്കളമൊരുക്കുമ്പോഴും ഓണസദ്യയുണ്ണുമ്പോഴും ഘോഷങ്ങളിൽ പങ്കുചേരുമ്പോഴും ഓണമെന്ന വികാരം ഒരു രാജ്യമെന്ന നിലയിൽ നമുക്കു കൈമോശം വന്നു പോയോ എന്ന ചോദ്യം ഗാനത്തിലൂടെ ഉയരുന്നുണ്ട്. ( onapulari onam song )
ഗാനരചന നിർവ്വഹിച്ചത് സന്തോഷ് ജോർജ് ജോസഫ്, ജേക്കബ് ജോൺ എന്നിവരാണ്. സംഗീത സംവിധാനം നിർവ്വഹിക്കുകയും ഗാനമാലപിക്കുകയും ചെയ്തത് സന്തോഷ് ജോർജ് ജോസഫ്, ഡെയ്‌സി എന്നിവരാണ്. ആകാശ് ഫിലിപ്പ് മാത്യു മ്യുസിക് പ്രോഗ്രാമിംഗും ജിയോ ജെയിൻ കാമറയും നൈതിക് മാത്യു ഈപ്പൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. മ്യൂസിക്കൽ മെഡിറ്റേഷൻസിന്റെ ബാനറിലാണ് ഓണപ്പുലരി റിലീസ് ചെയ്തിരിക്കുന്നത്.
Story Highlights: onapulari onam song
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here