ശ്രീനാഥ് ഭാസിയുടേയും ഷെയ്ന്‍ നിഗത്തിന്റേയും വിലക്ക് നീക്കി

നടൻമാരായ ഷെയിൻ നിഗമിന്റെയും ശ്രീനാഥ് ഭാസിയുടെയും സിനിമയിലെ വിലക്ക് നീക്കി. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ക്ഷമാപണം നടത്തി കത്ത് നൽകി. ഷെയിൻ അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തിൽ വിട്ടുവീഴ്ച ചെയ്തു. ശ്രീനാഥ് ഭാസി രണ്ട് ചിത്രങ്ങൾക്കായി വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകും
ഷൂട്ടിംഗ് സെറ്റുകളില്‍ കൃത്യ സമയത്ത് എത്താമെന്നും കൈപ്പറ്റിയ തുക ഘട്ടം ഘട്ടമായി തിരികെ നല്‍കാമെന്നും ശ്രീനാഥ് ഭാസി നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് രേഖാമൂലം എഴുതി നല്‍കിയെന്നാണ് സൂചന.
എഡിറ്റ് ചെയ്ത ഭാഗങ്ങളില്‍ പ്രാധാന്യം കുറഞ്ഞുവെന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളാണ് ഷെയ്‌നുമായുള്ള നിസ്സഹകരണത്തിനു കാരണമായത്.
സിനിമ സംഘടനകള്‍ നിസ്സഹകരിക്കുമെന്നു പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ നടന്‍ ശ്രീനാഥ് ഭാസി ശ്രമിച്ചിരുന്നു. എന്നാൽ നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ചശേഷം അപേക്ഷ പരിഗണിക്കാമെന്നാണ് അമ്മ അറിയിച്ചത്.
Story Highlights: Sreenath Bhasi and Shane Nigam’s film ban lifted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here