ഫോണ്‍ നമ്പര്‍ വേണ്ട; എക്‌സില്‍ ഇനി മുതല്‍ ഓഡിയോ-വീഡിയോ കോള്‍ ചെയ്യാം

ഇലോണ്‍ മസ്‌കിന്റെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഇനി മുതല്‍ ഓഡിയോ-വീഡിയോ കോള്‍ ചെയ്യാനാകും. നേരത്തെ എക്‌സ് സിഇഒ ലിന്‍ഡ യാക്കരിനോ ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നതായി ഇലോണ്‍ മസ്‌ക് പുതിയ പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കന്നത്.(Platform X set to introduce video, audio calls)
ഐഒഎസ്, ആന്‍ഡ്രോയിഡ്, മാക്, പിസി എന്നിവയില്‍ ഓഡിയോ-വീഡിയോ കോളിങ് ഫീച്ചര്‍ പ്രവര്‍ത്തിക്കുമെന്ന് മസ്‌ക് അറിയിച്ചു. വാട്‌സ്ആപ്പ് പോലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനിലാകും എക്‌സിലെ വീഡിയോ കോളിങ്ങ് ഫീച്ചറും പ്രവര്‍ത്തിക്കുക.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങള്‍ ആപ്പില്‍ എത്തിച്ചിരുന്നു. കൂടാതെ ട്വിറ്ററിനെ പൂര്‍ണമായി മാറ്റ് എക്‌സ് എന്ന പ്ലാറ്റഫോമാക്കി മാറ്റുകയും ചെയ്തു. വലിയ പോസ്റ്റുകള്‍, ദൈര്‍ഘ്യമുള്ള വീഡിയോ പങ്കിടല്‍, പരസ്യവരുമാനത്തിന്റെ ഓഹരി വിഹിതം ഉപയോക്താക്കള്‍ക്ക് പങ്കിടല്‍, കൂടാതെ ഉപയോക്താക്കള്‍ക്ക് ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം എന്നിവയും എക്‌സ് പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിച്ചിരുന്നു.
Story Highlights: Platform X set to introduce video, audio calls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here