Advertisement

പത്തനംതിട്ടയിലെ ഉള്‍വനങ്ങളില്‍ കനത്ത മഴ; മണ്ണിടിച്ചില്‍; മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു

September 1, 2023
3 minutes Read
Heavy rain and landslide in Pathanamthitta Moozhiyar Dam opens

പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റി മീറ്റര്‍ വീതമാണ് ഉയര്ത്തിയത്. ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തിയതിനെ തുടര്‍ന്നാണ് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നത്. (Heavy rain and landslide in Pathanamthitta Moozhiyar Dam opens)

ഡാമുകള്‍ തുറന്നതോടെ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗവി റോഡില്‍ മരംവീണ് പലയിടത്തും ഗതാഗതം തടസപ്പെടുന്ന സ്ഥിതിയുണ്ടായി.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

പത്തനംതിട്ട ജില്ലയിലെ ഉള്‍വനങ്ങളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. പമ്പയാറ്റിലും കക്കാട്ടാറിലും ജലനിരപ്പുയരാന്‍ സാധ്യതയുണ്ട്. ആനത്തോട് അണക്കെട്ട് ഭാഗത്ത് രണ്ടിടത്ത് മണ്ണിടിഞ്ഞു.

Story Highlights: Heavy rain and landslide in Pathanamthitta Moozhiyar Dam opens

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top