എൻ.എസ്.യു പ്രവർത്തകരായ മലയാളി വിദ്യാർത്ഥികളെ എസ്എഫ്ഐ നേതാക്കൾ ക്രൂരമായി മർദിച്ചെന്ന് പരാതി

എൻ.എസ്.യു പ്രവർത്തകരായ മലയാളി വിദ്യാർത്ഥികളെ എസ്എഫ്ഐ നേതാക്കൾ ക്രൂരമായി മർദിച്ചെന്ന് പരാതി. സംഭവത്തിൽ 4 മലയാളി വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. എൻ.എസ്.യു പ്രവർത്തകരെ ഡൽഹി വിജയ നഗറിലെ ഫ്ലാറ്റിൽ കയറി മർദിച്ചെന്നാണ് പരാതി.
എസ്എഫ്ഐ സംസ്ഥാന സമിതിയിൽ ഉള്ളവരടക്കം ആക്രണത്തിന് പിന്നിൽ ഉണ്ടായിരുന്നു എന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഫ്ലാറ്റിനുള്ളിലെ പഠനോപകരണങ്ങൾ അടക്കം തല്ലിത്തകർത്തു. ഡൽഹി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
എസ്എഫ്ഐ സംസ്ഥാന നേതാക്കളായ അനിൽ സേതുമാധവൻ, വർക്കി പാറക്കൽ, ആദിൽ സല, നോയൽ ബെന്നി, അനൻ ബിജോ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. പരുക്കേറ്റ വിദ്യാർത്ഥികളെ പൊലീസിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: SFI leaders brutally beat Malayali NSU workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here