Advertisement

’10 ലൈറ്റിൽ രണ്ടെണ്ണം അണച്ചാൽ മതി’; തൽക്കാലം വൈദ്യുതി നിയന്ത്രണമില്ലെന്ന് മന്ത്രി

September 2, 2023
2 minutes Read
There will be no electricity regulation in Kerala: K Krishnankutty

സംസ്ഥാനത്ത് തൽക്കാലം വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. നിയന്ത്രണം വേണമെന്നാണ് ബോർഡിന്റെ നിർദേശം, എന്നാൽ ഉപഭോക്താക്കൾ സഹകരിച്ചാൽ നിയന്ത്രണം ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു.

ലോഡ്ഷെഡിംഗും പവർകട്ടും നിലവിൽ പരിഗണനയിലില്ല. വൈകുന്നേരം വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. വാഷിങ് മെഷീന്‍, ഗ്രൈന്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വൈകുന്നേരങ്ങളില്‍ ഉപയോഗിക്കാതിരുന്നാല്‍ മതി. വീട്ടിൽ പത്തു ലൈറ്റ് ഉള്ളവര്‍ രണ്ടു ലൈറ്റെങ്കിലും അണച്ച് സഹകരിച്ചാല്‍ പ്രശ്നം പരിഹരിക്കാനാകുമെന്നും മന്ത്രി.

മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3000 ടിഎംസി വെള്ളമുണ്ടായിട്ടും ജലസേചനത്തിനും വൈദ്യുതി ഉൽപാദനത്തിനും 300 ടിഎംസി മാത്രമാണ് ഉപയോഗിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ നാം പഠിക്കേണ്ട പാഠം ഉൽപ്പാദനമേഖലയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്നതാണെന്നും മന്ത്രി പറഞ്ഞു.

Story Highlights: There will be no electricity regulation in Kerala: K Krishnankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top