Advertisement

‘സനാതന ധർമ്മം ജനങ്ങളുടെ ഹൃദയത്തിലാണ്, ആരും ഉന്മൂലനം ചെയ്യാൻ പോകുന്നില്ല’: അമിത് ഷാ

September 3, 2023
3 minutes Read
Amit Shah On Row Over Udayanidhi Stalin's Remark

ഉദയനിധി സ്റ്റാലിനെതിരെ കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന് വിമർശനം ഉന്നയിച്ചതിനെതിരെയായിരുന്നു ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ അമിത് ഷാ രംഗത്തെത്തിയത്. (Amit Shah On Row Over Udayanidhi Stalin’s Remark)

ദേശീയ മാധ്യമമായ എൻഡി ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.രാജസ്ഥാനിലെ ദുംഗർപൂരിൽ ബിജെപിയുടെ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നാണ് ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. ഡിഎംകെയുടെയും കോൺഗ്രസിന്റെയും നേതാക്കൾ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി ‘സനാതന ധർമ്മം’ ഉന്മൂലനം ചെയ്യുന്നതിനെപ്പറ്റി പറയുന്നു.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

സനാതന ധർമ്മത്തെ നിരന്തരം അവഹേളിക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകുമെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഐഎൻഡിഐഎ സഖ്യം സനാതന ധർമ്മത്തെ നിരന്തരം അധിക്ഷേപിക്കുകയാണ്.

നരേന്ദ്രമോദി ജയിച്ചാൽ ഹിന്ദു രാജ്യം വരുമെന്നാണ് കോൺ​ഗ്രസ് പറയുന്നത്. സനാതന ധർമ്മം ജനങ്ങളുടെ ഹൃദയത്തിലാണ്. നിങ്ങൾക്ക് അത് തകർക്കാൻ കഴിയില്ല. ലഷ്കർ-ഇ-ത്വയ്ബയേക്കാൾ അപകടകാരികളാണ് ഹിന്ദു സംഘടനകളെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇവർ നിരന്തരം സനാതന ധർമ്മത്തെയും ഹിന്ദു വിശ്വാസങ്ങളെയും ഹിന്ദു സംഘടനകളെയും അവഹേളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

Story Highlights: Amit Shah On Row Over Udayanidhi Stalin’s Remark

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top