മിത്ത് വിവാദത്തിൽ നടത്തിയ നാമജപഘോഷയാത്ര: എൻഎസ്എസിനെതിരെ പൊലീസെടുത്ത കേസ് പിൻവലിക്കും
മിത്ത് വിവാദത്തിൽ നടത്തിയ നാമജപ ഘോഷയാത്രയിൽ എൻഎസ്എസിനെതിരെ കന്റോമെന്റ് പൊലീസെടുത്ത കേസ് പിൻവലിക്കും. പൊലീസിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.ഘോഷയാത്രയിൽ കുറ്റകൃത്യങ്ങൾ നടന്നിട്ടില്ല. ഘോഷയാത്രയ്‌ക്കെതിരെ പരാതികൾ ലഭിച്ചിട്ടില്ല. വിവാദമായതിന് പിന്നാലെ കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.(Legal Advice to Withdraw Case on NSS Namajapa Khoshayathra)
എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പെടെ കണ്ടാലറിയാവുന്നവർക്കെതിരെയെടുത്ത കേസ് പിൻവലിക്കണമെന്ന് നേരത്തെ എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു.അനുമതിയില്ലാതെയാണ് നാമജപ ഘോഷയാത്ര നടത്തിയതെന്ന് ഹൈക്കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
നാമജപഘോ ഷയാത്ര നടത്തിയവർ പൊതു മുതൽ നശിപ്പിച്ചിട്ടില്ല. സ്പർദ്ദ ഉണ്ടാക്കണമെന്ന ഉദ്ദേശവുമുണ്ടായിരുന്നില്ല. ഘോഷയാത്രക്കെതിരെ ഒരു വ്യക്തിയോ സംഘടനയോ പരാതിപ്പെട്ടിട്ടുമില്ല. ഈ സാഹചര്യത്തിൽ കേസ് പിൻവലിക്കാമെന്നാണ് കന്റോമെന്റ് പൊലീസിന് ലഭിച്ച നിയമോപദേശം. അസി. പബ്ലിക് പ്രോസിക്യൂട്ടർ ആർ. മനുവാണ് നിയമോപദേശം നൽകിയത്.
Story Highlights: Legal Advice to Withdraw Case on NSS Namajapa Khoshayathra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here