Advertisement

‘ഹിന്ദുക്കൾ തനതാനികളല്ല , തനതാനികൾ മനുഷ്യ വിരുദ്ധരാണ്’; പ്രകാശ് രാജ്

September 4, 2023
4 minutes Read

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ സനാതന ധർമ്മത്തിൽ വിമർശനവുമായി നടൻ പ്രകാശ് രാജ്. തനാതനി എന്ന പദമായിരുന്നു പ്രകാശ് രാജ് ഉപയോഗിച്ചത്.സനാതന ധർമം സാമൂഹികനീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നുമുള്ള ഉദയനിധിയുടെ പരാമർശമാണ് വിവാദമായത്.(Prakash Raj Mocks Tamil Hindu Adheenam Seers As “Tanatanis”)

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

‘ ഹിന്ദുക്കൾ തനതാനികളല്ല , തനതാനികൾ മനുഷ്യ വിരുദ്ധരാണ് ‘ എന്നാണ് പ്രകാശ് രാജിന്റെ ഒരു ട്വീറ്റ് . കുറിപ്പിനൊപ്പം പെരിയാറും അംബേദ്കറും നിൽക്കുന്ന ചിത്രവും പ്രകാശ് രാജ് പങ്കുവച്ചിരുന്നു.

മറ്റൊരു ട്വീറ്റിൽ, പാർലമെന്റിൽ ചെങ്കോൽ സ്ഥാപിക്കൽ ചടങ്ങിനെത്തിയ സന്യാസിവര്യന്മാരെയും പ്രകാശ് രാജ് വിമർശിക്കുന്നു. പ്രധാനമന്ത്രിയും , ധനമന്ത്രി നിർമ്മല സീതാരാമനും പുരോഹിതന്മാർക്കൊപ്പം നിന്നെടുത്ത ചിത്രം പങ്ക് വച്ച് ‘ ബാക്ക് ടു ദ ഫ്യൂച്ചർ ..ഒരു # ഒരു #തനതാനി പാർലമെന്റ്.. പ്രിയ പൗരന്മാരേ, നിങ്ങൾക്ക് ഇതിൽ കുഴപ്പമുണ്ടോ #justasking“ എന്നാണ് പ്രകാശ് രാജ് കുറിച്ചത്.

എന്നാൽ സനാതനധർമ്മത്തെ പരിഹസിച്ച നടൻ പ്രകാശ് രാജിനെതിരെ ബോളിവുഡ് നടൻ മനോജ് ജോഷി രംഗത്തെത്തി. ഇന്ത്യൻ സംസ്കാരത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് പ്രകാശ് രാജ് ചെയ്യുന്നതെന്ന് മനോജ് ജോഷി സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പിൽ പറഞ്ഞു. . “ഇന്ത്യയുടെ നാഗരികതയ്‌ക്കും സംസ്കാരത്തിനും നേരെയുള്ള നേരിട്ടുള്ള ആക്രമണം . രാജ്യത്തിന്റെ അഖണ്ഡതയും ‘നാനാത്വത്തിൽ ഏകത്വവും തകർക്കുന്ന നിങ്ങളുടെ മാനസികാവസ്ഥയാണ് കാണിക്കുന്നത്.” മനോജ് ജോഷി കുറിച്ചു.

Story Highlights: Prakash Raj Mocks Tamil Hindu Adheenam Seers As “Tanatanis” 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top