Advertisement

തമിഴ്‌നാടിന്റെ ഔദ്യോഗിക ചിഹ്നം, ശ്രീവില്ലിപുത്തൂർ ക്ഷേത്രത്തിന്റേതല്ലേ? ആ മഹത്തായ വരികൾ സനാതന ധർമ്മത്തിലേതല്ലേ?; നടൻ ശരത്ദാസ്

September 5, 2023
2 minutes Read

ഉദയനിധി സ്റ്റാലിൻ, ഈ പറഞ്ഞത് കടന്നുപോയി എന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് സിനിമ സീരിയൽ താരം ശരത് ദാസ്. ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയെ എതിർക്കാനോ വെറുക്കാനോ ആർക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. എന്നാൽ ഉദയനിധി സ്റ്റാലിൻ, ഈ പറഞ്ഞത് കടന്നുപോയി എന്ന് ഞാൻ വിശ്വസിക്കുന്നു.(Actor Sarath Das against Udayanidhi Stalin)

ഒന്നുമില്ലെങ്കിലും , ഞാൻ ഏറെ ഇഷ്ടപ്പെടുന്ന, ബഹുമാനിക്കുന്ന തമിഴ്നാടിന്റെ ഔദ്യോഗിക ചിഹ്നം.ശ്രീവില്ലിപുത്തൂർ ക്ഷേത്രത്തിന്‍റേതല്ലേ. ആ മഹത്തായ വരികൾ മുണ്ടകോപനിഷത്തിലേതല്ലേ. “സനാതന ധർമ്മത്തിലേതല്ലേ” എന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

ലോകാ : സമസ്താ: സുഖിനോ ഭവന്തുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിനൊപ്പം ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന അടങ്ങിയ വാർത്ത ശകലവും തമിഴ്‌നാടിന്റെ ഔദ്യോഗിക ചിഹ്നവും നടൻ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയെ എതിർക്കാനോ വെറുക്കാനോ ആർക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.
എന്നാൽ ഉദയനിധി സ്റ്റാലിൻ, ഈ പറഞ്ഞത് കടന്നുപോയി എന്ന് ഞാൻ വിശ്വസിക്കുന്നു.
ഒന്നുമില്ലെങ്കിലും , ഞാൻ ഏറെ ഇഷ്ടപ്പെടുന്ന,
ബഹുമാനിക്കുന്ന തമിഴ്നാടിന്റെ ഔദ്യോഗിക ചിഹ്നം,
ശ്രീവില്ലിപുത്തൂർ ക്ഷേത്രത്തിന്‍റേതല്ലേ??? ആ മഹത്തായ വരികൾ മുണ്ടകോപനിഷത്തിലേതല്ലേ???
“സനാതന ധർമ്മത്തിലേതല്ലേ????”
എന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.
ലോകാ : സമസ്താ: സുഖിനോ ഭവന്തു🙏🙏🙏

Story Highlights: Actor Sarath Das against Udayanidhi Stalin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top