Advertisement

‘മഹാത്മാഗാന്ധി സനാതന ഹിന്ദുവാണെന്ന് അഭിമാനപൂർവം പറഞ്ഞയാളാണ്’; കെ.സുരേന്ദ്രൻ

September 5, 2023
2 minutes Read
k surendran udayanidhistalin

ഉദയനിധി സ്റ്റാലിൻ്റെ സനാതനധർമ്മ വിരുദ്ധ പ്രസ്താവനയോടുള്ള കോൺഗ്രസ് നിലപാട് മ്ലേച്ചമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മഹാത്മാഗാന്ധി താനൊരു സനാതന ഹിന്ദുവാണെന്ന് അഭിമാനപൂർവം പറഞ്ഞയാളാണ്. ഗാന്ധിയുടെ കോൺഗ്രസ് രാഹുലിൻ്റെ കോൺഗ്രസായി മാറി കഴിഞ്ഞു.(K Surendran About Hindu Sanadhana Dharmma)

കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നിലപാട് വ്യക്തമാക്കണം. സിപിഐഎം എല്ലാകാലത്തും സനാതന ധർമ്മത്തിനെതിരാണ്. എന്നാൽ കോൺഗ്രസ് എന്തുകൊണ്ടാണ് സനാതന ധർമ്മ വിരുദ്ധതയെ പിന്തുണയ്ക്കുന്നതെന്ന് അവർ വ്യക്തമാക്കണം.

രാജ്യത്തെ ഭൂരിപക്ഷ വിഭാഗത്തെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ഐഎൻഡി മുന്നണിയുടെ തമിഴ്നാട്ടിലെ മന്ത്രിക്കെതിരെ രാജ്യ വ്യാപകമായ വലിയ പ്രതിഷേധമാണ് നടക്കുന്നതെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

ഹിന്ദു വിരുദ്ധ പ്രസ്താവനയ്ക്കെതിരെ ഐഎൻഡി മുന്നണിയിൽ തന്നെ എതിർപ്പുണ്ടാകുമ്പോഴും കോൺഗ്രസിൻ്റെ സമീപനം അതിശയിപ്പിക്കുന്നതാണ്. കെസി വേണുഗോപാൽ സ്റ്റാലിൻ്റെ പരാമർശം അഭിപ്രായസ്വാതന്ത്ര്യത്തിൻ്റെ ഭാഗമായി കാണുകയാണ്.

മതനിരപേക്ഷ പാർട്ടിയെന്ന് പറയുന്ന കോൺഗ്രസ് എന്തുകൊണ്ടാണ് ഭൂരിപക്ഷ വിഭാഗങ്ങളെ ഉൻമൂലനം ചെയ്യുമെന്ന പ്രസ്താവനയെ എതിർക്കാത്തതെന്ന് മനസിലാകുന്നില്ല. മമത ബാനർജി സ്റ്റാലിൻ്റെ പ്രസ്താവനയെ എതിർത്തു കഴിഞ്ഞു. കോൺഗ്രസിൻ്റെ നിലപാട് രാജ്യദ്രോഹപരമാണ്. കോൺഗ്രസ് നിലപാടില്ലാത്ത പാർട്ടിയായി മാറി കഴിഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു.

പുതുപ്പള്ളിയിൽ കോൺഗ്രസിനും സിപിഐഎമ്മിനും രാഷ്ട്രീയം പറയാനില്ലായിരുന്നു. മുഖ്യമന്ത്രി നാല് തവണ വന്നിട്ടും തനിക്കും കുടുംബത്തിനുമെതിരെ മാസപ്പടി ഉൾപ്പെടെ ഉയർന്ന ഒരു ആരോപണത്തിനും മറുപടി പറഞ്ഞില്ല. വികസന പ്രശ്നങ്ങൾ ഉയർത്തുമ്പോൾ കോൺഗ്രസ് ആവടെ ഉമ്മൻ ചാണ്ടിയെ പറ്റി പറയരുതെന്നാണ് പറഞ്ഞത്. അരാഷ്ട്രീയമായ തിരഞ്ഞെടുപ്പായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ മാറ്റാൻ ശ്രമം നടന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Story Highlights: K Surendran About Hindu Sanadhana Dharmma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top