ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറി; ഈ ജില്ലകളില്‍ മഴ പ്രതീക്ഷിക്കാം

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് ന്യൂനമര്‍ദമായി മാറിയതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് വിവിധയിടങ്ങൡ മഴ ലഭിക്കുക. കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയുണ്ടാകാനാണ് സാധ്യത. വടക്ക് പടിഞ്ഞാറന്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനും മുകളിലായി ഒഡിഷ ആന്ധ്രാ തീരത്താണ് ന്യൂന മര്‍ദം രൂപപ്പെട്ടത്. (Kerala rains alert today )
ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചു.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടിയിടങ്ങളില്‍ വരും മണിക്കൂറുകളില്‍ മഴയ്ക്കും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലകളും കടലാക്രമണ സാധ്യതയും കണക്കിലെടുത്ത് കേരള തീരത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്യ. ഇന്ന് രാത്രി കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Story Highlights: Kerala rains alert today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here