Advertisement

‘കുറിച്ച് വെച്ചോളു, നന്മ തുടരും,ചാണ്ടി ജയിക്കും’ ; റെക്കോർഡ് ഭൂരിപക്ഷമെന്ന് ഷാഫി പറമ്പില്‍

September 5, 2023
2 minutes Read

പുതുപ്പള്ളിയില്‍ റെക്കോഡ് ഭൂരിപക്ഷത്തിന് ചാണ്ടി ഉമ്മന്‍‌ ജയിക്കുമെന്ന് ഷാഫി പറമ്പില്‍. പുതുപ്പള്ളിയുടെ നെഞ്ചിനുള്ളിൽ മൂവർണ്ണക്കടലാണെന്നും റെക്കോർഡ് ഭൂരിപക്ഷം ലഭിക്കുമെന്നും ഷാഫി പറയുന്നു.(shafi parambil about chandy oommen)

53 വർഷത്തെ കുഞ്ഞൂഞ്ഞ് കാലം അവർക്ക് മടുത്തില്ല,മതിയായില്ല. നന്മ തുടരും,ചാണ്ടി ജയിക്കും.കേരളത്തിനും പുതുപ്പള്ളിക്കും ഉമ്മൻ ചാണ്ടി സാറിനും വേണ്ടി പുതുപ്പള്ളി അത് ചെയ്യും. ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം നൽകുമെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

പുതുപ്പള്ളിയില്‍ രാവിലെ ഏഴ് മണി മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. എട്ടാം തീയതിയാണ് വോട്ടെണ്ണല്‍. കൊട്ടിക്കലാശം ആത്മവിശ്വാസം വര്‍ധിപ്പച്ചതായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ് പ്രതികരിച്ചത്.ജനവിധിയില്‍ വിശ്വാസമുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും പറഞ്ഞു.

തന്റെ പിതാവിനെ ഞാൻ ദൈവമായാണ് കാണുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.20 വർഷമായി കുടുംബത്തെ വേട്ടയാടുന്നു. ആരോഗ്യസ്ഥിതിയെയും രോഗ ചികിത്സയെയും കുറിച്ച് ഉമ്മൻചാണ്ടി ഡയറിയിൽ എഴുതിയിരുന്നുവെന്നും അതിൽ താൻ മുൻകൈ എടുത്ത് അമേരിക്കയിൽ കൊണ്ടുപോയി ചികിൽസിച്ചതടക്കമുള്ള കാര്യങ്ങൾ എഴുതിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്

53 വർഷത്തെ കുഞ്ഞൂഞ്ഞ് കാലം അവർക്ക് മടുത്തില്ല,മതിയായില്ല…
നന്മ തുടരും,ചാണ്ടി ജയിക്കും.
കേരളത്തിനും പുതുപ്പള്ളിക്കും ഉമ്മൻ ചാണ്ടി സാറിനും വേണ്ടി പുതുപ്പള്ളി അത് ചെയ്യും.
ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം നൽകും.

Story Highlights: shafi parambil about chandy oommen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top