ഷോര്‍ട്‌സിന് ജനപ്രീതി; ദൈര്‍ഘ്യമേറിയ വീഡിയോകളുടെ സ്വീകാര്യത കുറയുമെന്ന ആശങ്കയില്‍ യൂട്യൂബ്

യൂട്യൂബ് ഷോര്‍ട്‌സിന് ജനപ്രീതിയേറുന്നതില്‍ ആശങ്കയുമായി കമ്പനി. ടിക്‌ടോക് നിരോധിക്കപ്പെട്ടതോടെ 2021ലാണ് യൂട്യൂബ് ഷോര്‍ട്‌സ് എന്ന പേരില്‍ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. ടിക് ടോകിന് വെല്ലുവിളി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഷോര്‍ട്‌സ് അവതരിപ്പിച്ചത്.(YouTube employees anxious about Shorts’ impact on the platform)
എന്നാല്‍ ഷോര്‍ട്‌സ് വീഡിയോയക്ക് കിട്ടുന്ന ജനപ്രീതി യൂട്യൂബിന്റെ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ക്ക് വെല്ലുവിളിയാകുമോ എന്ന ആശങ്കിയിലാണ് ജീവനക്കാര്‍. കമ്പനിയുടെ ഭൂരിഭാഗം പരസ്യവരുമാനം വരുന്നത് ദൈര്‍ഘ്യമേറിയ വീഡിയോകളില്‍ നിന്നാണ്.
ഷോര്‍ട്‌സ് വീഡിയോകളോടുള്ള ഉപഭോക്താക്കളുടെ താല്‍പര്യം യൂട്യൂബിലെ പ്രധാന വാണിജ്യമേഖലയായ ദൈര്‍ഘ്യമേറിയ വീഡിയോകളുടെ സ്വീകാര്യതയെ ബാധിക്കുമോ എന്നാണ് ആശങ്ക. സമീപകാലത്ത് ഷോര്‍ട്‌സ് വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദനവാണ് വന്നിരിക്കുന്നത്. കമ്പനിയുടെ സ്ട്രാറ്റജി മീറ്റിങില്‍ ഈ വിഷയം ചര്‍ച്ചയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഷോര്‍ട്‌സ് വീഡിയോകളില്‍ പരസ്യം നല്‍കുന്നതില്‍ പരിമിതകളുണ്ട്. ഇതിനാല്‍ ദൈര്‍ഘ്യമേറിയ വീഡിയോകളാണ് യൂട്യൂബിന്റെ വാണിജ്യമാര്‍ഗം. കഴിഞ്ഞ വര്‍ഷം പരസ്യവരുമാനത്തില്‍ ഇടിവുണ്ടായതായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഷോര്‍ട്‌സില്‍ നിന്ന് വരുമാനം കണ്ടെത്താന്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കാനാണ് കമ്പനിയുടെ തീരുമാനം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here