പുതുപ്പള്ളിയില്‍ അടവുകള്‍ പിഴച്ച സിപിഐഎം; വോട്ടുചോര്‍ച്ചയ്ക്ക് ഉത്തരം കണ്ടെത്തുക വെല്ലുവിളി

പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയുള്ള ചാണ്ടി ഉമ്മന്റെ വിജയം പിടിച്ചുലക്കാന്‍ പോകുന്നത് സിപിഐഎമ്മിനെ ആയിരിക്കും. സഹതാപവും ബിജെപി വോട്ടുകളും മാത്രം കാരണമാക്കി പിടിച്ചുനില്‍ക്കുക എളുപ്പമാകില്ല. സ്വന്തം പാളയത്തില്‍ നിന്നുള്ള വോട്ടുചോര്‍ച്ചക്ക് ഉത്തരം കണ്ടെത്തുകയായിരിക്കും സിപിഐഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മുഖ്യമന്ത്രിയുടെ നിലപാടുകള്‍ മുതല്‍ വ്യക്തിഹത്യ വരെ യുഡിഎഫ് വിജയത്തിന് ഇന്ധനമായിട്ടുണ്ടെന്ന വസ്തുത കണ്ടില്ലെന്നു നടിക്കാനാവില്ല.
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയോടുള്ള സഹതാപം യുഡിഎഫ് വിജയത്തിന് ഒരു കാരണം തന്നെയാണ്. എന്നാല്‍ അതു മറികടക്കാന്‍ സിപിഐഎം നടത്തിയ അടവുകളെല്ലാം പിഴച്ചെന്നാണ് ചാണ്ടി ഉമ്മന്റെ ഉജ്വല വിജയം അടിവരയിടുന്നത്. രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നാണ് സിപിഐഎം നേതാക്കളുടെ വാദം. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയായിരുന്നു പുതുപ്പള്ളി തെരഞ്ഞെടുപ്പ്.
മകള്‍ക്കെതിരെ ഉയര്‍ന്ന മാസപ്പടി വിവാദം ഉള്‍പ്പെടെ ആരോപണങ്ങളോടെല്ലാം മുഖം തിരിച്ചും മറുപടി പറയാതെയുമുള്ള പിണറായി ശൈലി മണ്ഡലത്തില്‍ വലിയ തോതില്‍ ചര്‍ച്ചയായി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളില്ലാത്തതും ഒടുവിലുണ്ടായ കിറ്റു വിവാദം വരെ സാധാരണക്കാരെ സ്വാധീനിച്ചു. വികസനം ചര്‍ച്ചയാക്കി മേല്‍ക്കൈ നേടാനുള്ള ശ്രമവും പാളിപ്പോയി. വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോയാലുള്ള അപകടം സിപിഐഎം തിരിച്ചറിഞ്ഞെങ്കിലും, വകവെച്ചുകൊടുക്കാന്‍ സൈബറിടങ്ങളിലെ സഖാക്കള്‍ തയാറായില്ല. അച്ചു ഉമ്മനെതിരായ പരാമര്‍ശങ്ങളടക്കം വലിയ തോതില്‍ ജനവികാരം യുഡിഎഫിന് അനുകൂലമാക്കി.
Read Also: ബിജെപിയുടെയും സിപിഐഎമ്മിന്റെയും വോട്ട് കിട്ടിയിട്ടുണ്ട്; അവര്‍ തന്നതല്ല, പിടിച്ചുവാങ്ങിയതാണ്; കെ സുധാകരന്‍
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെയ്ക്ക് സി തോമസിനു ലഭിച്ച കേരളാ കോണ്‍ഗ്രസ് എം വോട്ടുകളില്‍ ചാഞ്ചാട്ടമുണ്ടായി. യാക്കോബായ സഭയും ചാണ്ടി ഉമ്മന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് പുതുപ്പള്ളിയിലെ യുഡിഎഫിന്റെ സമാനതകളില്ലാത്ത വിജയം. ഇനി ലോക്സഭാ തെരഞ്ഞെടുപ്പുകാലമാണ്. യുഡിഎഫിന് പുതിയ ഊര്‍ജം പകരുന്നു പുതുപ്പള്ളി വിജയം. എല്‍ഡിഎഫിനാകട്ടെ തിരുത്താനുള്ള മുന്നറിയിപ്പും.
Story Highlights: CPIM failure in Puthuppally by election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here