Advertisement

‘ക്യാപ്റ്റന്‍ കൂള്‍; യഥാര്‍ഥ വിജയശില്പി വി ഡി സതീശന്‍’; അഭിനന്ദനവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

September 8, 2023
1 minute Read
Geevarghese Coorilos- v d satheesan

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യഥാര്‍ഥ വിജയശില്പി പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. യഥാര്‍ത്ഥ സ്റ്റാര്‍ വി. ഡി. സതീശനാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സതീശന്‍ ഇരുത്തം വന്ന നേതാവാണ്. കോണ്‍ഗ്രസ് എന്ന പാര്‍ട്ടി നശിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ സതീശന്റെ നേതൃത്വം കോണ്‍ഗ്രസിനും മതേതരത്വത്തിനും മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം കുറിച്ചു. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവര്‍ത്തിപ്പിച്ച ‘ക്യാപ്റ്റന്‍ കൂള്‍’ ആയിരുന്നു സതീശന്‍ എന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ സ്റ്റാര്‍ വി. ഡി. സതീശനാണ്. അദ്ദേഹത്തിന്റെ നേതൃത്വപാടവത്തെക്കുറിച്ചും നിലപാടുകളിലെ വ്യക്തതയെക്കുറിച്ചും ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്. എന്നാല്‍ പുതുപ്പള്ളിയിലെ യു ഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തിന്റെ യഥാര്‍ത്ഥ ശില്പി സതീശന്‍ തന്നെയാണ്. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവര്‍ത്തിപ്പിച്ച ‘ക്യാപ്റ്റന്‍ കൂള്‍’ ആയിരുന്നു സതീശന്‍.

തൃക്കാക്കരയിലും നമ്മള്‍ ഇത് കണ്ടതാണ്. ‘ താന്‍ പറഞ്ഞ ഭൂരിപക്ഷം കുറഞ്ഞാല്‍ അത് തന്റെ മാത്രം ഉത്തരവാദിത്വം ആയിരിക്കും, എന്നാല്‍ ഭൂരിപക്ഷം ഉയര്‍ന്നാല്‍ അത് ടീം വര്‍ക്കിന്റെ ഫലമായിരിക്കും’ എന്ന് പറയാന്‍ കഴിയുന്നവരെയാണ് നമ്മള്‍ നേതാക്കള്‍ എന്ന് വിളിക്കേണ്ടത്… സതീശന്‍ ഇരുത്തം വന്ന നേതാവാണ്… കോണ്‍ഗ്രസ് എന്ന പാര്‍ട്ടി നശിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ സതീശന്റെ നേതൃത്വം കോണ്‍ഗ്രസിനും മതേതരത്വത്തിനും മുതല്‍കൂട്ടാണ്… അഭിനന്ദനങ്ങള്‍.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top