നെറ്റ്സിൽ പന്തെറിയാൻ ബൗളർമാരെ ആവശ്യമുണ്ട്; ലോകകപ്പ് തയ്യാറെടുപ്പുകൾക്കായി നെതർലൻഡ്സ് ക്രിക്കറ്റ് ടീമിൻ്റെ ക്ഷണം

ലോകകപ്പ് തയ്യാറെടുപ്പുകൾക്കായി നെറ്റ് ബൗളർമാരെ ക്ഷണിച്ച് നെതർലൻഡ്സ് ക്രിക്കറ്റ് ടീം. ഇന്ത്യയിൽ ഒക്ടോബർ – നവംബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾക്കായാണ് നെതർലൻഡ്സ് ക്രിക്കറ്റ് ടീം നെറ്റ് ബൗളർമാരെ ക്ഷണിച്ചത്. സെപ്തംബർ 20 മുതൽ 24 വരെ ബെംഗളൂരുവിലെ ആലൂർ സ്റ്റേഡിയത്തിലാണ് നെതർലൻഡ്സിൻ്റെ പരിശീലനം. (netherlands cricket net bowlers)
വലങ്കയ്യൻ പേസർ, ഇടങ്കയ്യൻ സ്പിന്നർ, അൺ ഓർത്തഡോക്സ് ബൗളർ, മിസ്റ്റരി സ്പിന്നർ എന്നിവരുടെ സേവനമാണ് പരസ്യത്തിലൂടെ നെതർലൻഡ്സ് ക്രിക്കറ്റ് തേടിയിരിക്കുന്നത്. എക്സ് ആപ്പിലെ തങ്ങളുടെ ഔദ്യോഗിക ഹാൻഡിലിൽ ഇവർ ഇക്കാര്യം ചൂണ്ടിക്കാട്ടി പരസ്യം നൽകിയിട്ടുണ്ട്. ടീമിൻ്റെ പരിശീലനത്തിൽ പങ്കാളികളാവാൻ താത്പര്യമുള്ള, ബൗൾ ചെയ്യാൻ അറിയാവുന്നവർക്ക് ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ അപ്ലോഡ് ചെയ്യാമെന്ന് പരസ്യത്തിൽ പറയുന്നു.
Read Also: സഞ്ജു സാംസണ് ടീമിലില്ല; ഏകദിന ലോകകപ്പിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു
18 വയസിനു മുകളിൽ പ്രായമുള്ളവർക്കേ അപേക്ഷിക്കാൻ അനുവാദമുള്ളൂ. ഇന്ത്യക്കാരാവണം. പരമാവധി ആറ് പന്തുകൾ എറിയുന്ന വിഡിയോ ആവണം അപ്ലോഡ് ചെയ്യേണ്ടത്. ലൂഡിമോസ് ഇൻ ആപ്പ് ക്യാമറയിൽ വേണം ഷൂട്ട് ചെയ്യേണ്ടത്. കയ്യിൽ ക്യാമറ പിടിച്ച് ഷൂട്ട് ചെയ്തതോ എഡിറ്റ് ചെയ്തതോ ആയ വീഡിയോകൾ സ്വീകരിക്കുന്നതല്ല. പന്തിൻ്റെ സഞ്ചാരപഥം കൃത്യമായി മനസിലാവണം. പേസർമാർ 120 കിലോമീറ്ററിനു മുകളിലും സ്പിന്നർമാർ 80 കിലോമീറ്ററിനു മുകളിലും വേഗതയിൽ പന്തെറിയണം എന്നൊക്കെയാണ് നിബന്ധനകൾ.
If you can bowl and want to be a part of the team's ICC Men's ODI World Cup 2023 preparations, then head over to the link below and upload your videohttps://t.co/cQYjcW7bQq pic.twitter.com/S4TX8ra7pN
— Cricket🏏Netherlands (@KNCBcricket) September 7, 2023
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ മൂന്ന് ദിവസങ്ങൾക്കു മുൻപ് പ്രഖ്യാപിച്ചിരുന്നു. മലയാളി താരമായ സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. 15 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്ററായി കെ എൽ രാഹുൽ തിരിച്ചെത്തിയപ്പോൾ ഇഷാൻ കിഷനാണ് ടീമിലെ ബാക്കപ്പ് കീപ്പർ. രോഹിത് ശർമയാണ് ടീമിനെ നയിക്കുക. വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ്.
ഏഷ്യാ കപ്പിൽ കളിക്കുന്ന ടീമിലെ മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമാണ് ഏകദിന ലോകകപ്പിനായി പ്രഖ്യാപിച്ചരിക്കുന്നത്. സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ക്യാപ്റ്റൻ രോഹിത് ശർമയും ചേർന്നാണ് ടീമിനെ പ്രഖ്യാപിച്ചത്.
Story Highlights: netherlands cricket welcome net bowlers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here