Advertisement

ഇടതുപക്ഷത്തിന്റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി, ഇത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍: രമേശ് ചെന്നിത്തല

September 8, 2023
2 minutes Read
Ramesh Chennithala after Chandy Oommen won Puthuppally election

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ നേടിയ ചരിത്രവിജയം പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് നല്‍കിയ കനത്ത പ്രഹരമാണെന്ന് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് എത് സൂചിപ്പിക്കുന്നെതെന്നും തെരഞ്ഞെടുപ്പ് ഫലം തുടര്‍ഭരണത്തിന്റെ പേരിലുള്ള ഇടതുപക്ഷത്തിന്റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ കഴിഞ്ഞത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്നും ഫൈനലില്‍ ഇരുപതില്‍ ഇരുപതും യുഡിഎഫ് നേടുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. (Ramesh Chennithala after Chandy Oommen won Puthuppally election)

ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച മരണാനന്തര ബഹുമതിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് രമേശ് ചെന്നിത്തല പറയുന്നു. ജീവിച്ചിരിക്കുന്ന ഉമ്മന്‍ചാണ്ടിയെക്കാള്‍ ശക്തനാകുകയാണ് മരിച്ച ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിനെതിരെ ആളിക്കത്തുന്ന ജനരോക്ഷമാണ് പുതുപ്പള്ളിയില്‍ കണ്ടത്. കൂടുതല്‍ പണം ഉണ്ടാക്കുക എന്നത് മാത്രമാണ് ബ്രാഞ്ച് സെക്രട്ടറി മുതല്‍ മുഖ്യമന്ത്രി വരെയുള്ള പാര്‍ട്ടി നേതാക്കളുടെ ലക്ഷ്യം. പുതുപ്പള്ളിയിലെ വോട്ടര്‍മാരെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ഒരു പ്രദേശമൊന്നാകെ ഉണർന്ന് പ്രവർത്തിച്ചു; 9 വയസുകാരിക്ക് തിരികെ ലഭിച്ചത് സ്വന്തം ജീവൻ; അതിഥി തൊഴിലാളിയുടെ മകൾക്ക് തുണയായത് സമീപവാസികളുടെ സമയോചിത ഇടപെടൽ

ചാണ്ടി ഉമ്മന്‍ 74456 വോട്ടുകള്‍ നേടിയപ്പോള്‍ ജെയ്ക് സി തോമസിന് 33959 മാത്രമാണ് നേടാനായത്. തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് തന്നെ അപ്രസക്തനായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് 6342 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഇതോടെ ചാണ്ടി ഉമ്മന്റെ ലീഡ് 40,497 ആകുകയായിരുന്നു.

Story Highlights: Ramesh Chennithala after Chandy Oommen won Puthuppally election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top