‘ലളിതമായ ഭാഷയിൽ പറഞ്ഞാലെന്താ?’ സിപിഐഎമ്മിനെ പരിഹസിച്ച് രമേശ് പിഷാരടി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയിച്ചതിന് പിന്നാലെ സിപിഐഎമ്മിനെ പരിഹസിച്ച് നടനും സംവിധായകനുമായ രമേശ് പിഷാരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ ട്രോൾ.
‘ലളിതമായ ഭാഷയിൽ പറഞ്ഞാലെന്താ?’ എന്ന തലക്കെട്ടോടെ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു പിഷാരടിയുടെ പരിഹാസം. ‘സന്ദേശം’ എന്ന സിനിമയിൽ തോൽവിയുടെ കാരണം വിശദീകരിക്കുന്ന പാർട്ടി നേതാവിനോട് ഒരു അണി ചോദിക്കുന്ന ചോദ്യമാണ് പിഷാരടി ഫോട്ടോക്ക് ക്യാപ്ഷനായി ഇട്ടിരിക്കുന്നത്.
പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നല്‍കിയാണ് വോട്ടര്‍മാര്‍ ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുത്തത്. 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ്റെ ജയം. 2021 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ 16,772 വോട്ടുകള്‍ കൂടുതല്‍. 80,144 വോട്ടുകളാണ് ചാണ്ടി ഉമ്മന്‍ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയ്ക് സി തോമസ് 42,425 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ത്ഥി ലിദജിന്‍ ലാല്‍ 6558 വോട്ടുകളും നേടി.
Story Highlights: Ramesh Pisharody on Puthuppally win
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here