‘മിസ്റ്റര്‍ ചാണ്ടി ഉമ്മന്‍, നിങ്ങളുടെ രാഷ്ട്രീയ ശത്രുക്കള്‍ നിങ്ങള്‍ക്കൊപ്പമാണ്’: കെ.ടി ജലീല്‍

സോളാർ രക്തത്തിൽ ഇടത് പക്ഷത്തിന് പങ്കില്ലെന്ന് കെ.ടി ജലീൽ. നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്ക് ഒപ്പമാണ് ഇരിക്കുന്നത് ജലീൽ പ്രതിപക്ഷ നിരയിൽ ഇരിക്കുന്ന ചാണ്ടി ഉമ്മനോട് പറഞ്ഞു. ഇടതു പക്ഷത്തിന് രാഷ്ട്രീയ എതിരാളികളേ ഉള്ളു. രാഷ്ട്രീയ ശത്രുക്കളില്ലെന്നും ജലീൽ.
സോളാറിന്‍റെ ശില്പിയും രക്ഷിതാവും ഇടതുപക്ഷം അല്ല കോൺഗ്രസുകാരാണ്. ആരേയും ഇല്ലാതാക്കി നിഷ്കാസനം ചെയ്യുന്ന സ്വഭാവം ഇടതുപക്ഷത്തിനില്ല. ഉമ്മൻചാണ്ടിയെ സോളാർ കേസിൽ പ്രതിസ്ഥാനത്ത് നിർത്തി വ്യക്തിഹത്യ നടത്താൻ ഏതെങ്കിലും ഇടതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചിരുന്നോ? കേരളത്തിലെ പല വിവാദങ്ങളുടെയും അടിവേര് ചികഞ്ഞാൽ കോൺഗ്രസ് ഗ്രൂപ്പ് വഴക്കിലാണ് എത്തിനിൽക്കുക – ജലീല്‍ പറഞ്ഞു.
സോളാർ കേസ് ഉയർത്തിക്കൊണ്ടുവന്നത് കോൺഗ്രസാണ്. സോളാറിൽ സിപിഎമ്മിന് എന്ത് പങ്കാണ് ഉള്ളതെന്നും ജലീൽ ചോദിച്ചു. സിബിഐ റിപ്പോർട്ടിൽ എവിടെയെങ്കിലും ഇടതുപക്ഷ സർക്കാരിന്‍റെ ഇടപെടലിനെ കുറിച്ച് പറയുന്നുണ്ടോയെന്ന് ചോദിച്ച അദ്ദേഹം താങ്കളുടെ ശത്രുക്കൾ താങ്കളോടൊപ്പമാണെന്ന് ചാണ്ടി ഉമ്മനോട് പറഞ്ഞു.
Story Highlights: ‘Mr Chandy Oommen, your political enemies are with you’: KT Jalil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here