ആ രണ്ട് പേർ ചെന്നിത്തലയും തിരുവഞ്ചൂരുമോ ? കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി നന്ദകുമാർ

കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി നന്ദകുമാർ. രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർ നേട്ടം മോഹിച്ചുവെന്ന് നന്ദകുമാർ വെളിപ്പെടുത്തി. മുഖ്യമന്ത്രിയാകാൻ ഇരുവരും ഉമ്മൻ ചാണ്ടിയെ തേജോവധം ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ. നന്ദകുമാറിന്റെ വെളിപ്പെടുത്തൽ വിരൽചൂണ്ടുന്നത് മുൻപ് ആഭ്യന്തര മന്ത്രി സ്ഥാനം വഹിച്ചിരുന്ന രമേശ് ചെന്നിത്തലയിലേക്കും തിരുവഞ്ചൂർ രാധാകൃഷ്ണനിലേക്കുമാകാമെന്നാണ് സംശയിക്കുന്നത്. ( tg nandakumar points finger against ramesh chennithala and thiruvanchoor radhakrishnan )
തന്നെ സമീപിച്ചവരുടെ വിവരങ്ങളും തെളിവുകളും തന്റെ പക്കലുണ്ടെന്നും, അവരെല്ലാം മുൻ അഭ്യന്തര മന്ത്രിമാരുടെ അടുത്തുള്ള വ്യക്തികളുമാണെന്നാണ് നന്ദകുമാറിന്റെ പ്രതികരണം.
സോളാർ കേസിൽ പരാതിക്കാരി പുറത്തുവിട്ട കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ടെന്നാണ് ദല്ലാൾ നന്ദകുമാർ പറയുന്നത്. തന്നെ ശാരീരികമായി ഉമ്മൻ ചാണ്ടി ബുദ്ധിമുട്ടിച്ചുവെന്നായിരുന്നു ആ കത്തിന്റെ തുടക്കമെന്ന് നന്ദകുമാർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
‘2016 ഫെബ്രുവരി മാസം സോളാർ കേസിൽ പരാതിക്കാരി ഉമ്മൻ ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് വ്യക്തമായി അന്വേഷിക്കാൻ വി.എസ്അച്യുതാനന്ദൻ എന്നോട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ ശരണ്യ മനോജിനെ ഫോണിൽ ബന്ധപ്പെടുകയും, അദ്ദേഹം എറണാകുളത്ത് വന്ന് ഉമ്മൻ ചാണ്ടിയുടെ പേരുള്ള കത്ത് അടക്കം ഒരു ഡസൻ കത്തുകൾ എനിക്ക് തന്നു. ഈ കത്ത് കിട്ടിയപ്പോൾ തന്നെ അത് വി.എസിനെ കാണിക്കുകയും അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ കാണിക്കുകയും ചെയ്തു. ഈ കത്തിനെ കുറിച്ച് സംസാരിച്ചു. അതിന് ശേഷമാണ് എനിക്കറിയാവുന്ന മാധ്യമ പ്രവർത്തകനെ കത്ത് ഏൽപ്പിക്കുന്നത്’- നന്ദകുമാർ പറഞ്ഞു.
Story Highlights: tg nandakumar points finger against ramesh chennithala and thiruvanchoor radhakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here