Advertisement

പി പി മുകുന്ദന് വിട നല്‍കി കോഴിക്കോട്; സംസ്‌കാരം ഇന്ന് കണ്ണൂരില്‍

September 14, 2023
1 minute Read
PP Mukundan's Burial today at Kannur

അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദന് വിട നല്‍കി കോഴിക്കോട്. ഇന്ന് കണ്ണൂര്‍ മണത്തണയിലെ കുടുംബ പൊതുശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും അന്തിമോപചാരം അര്‍പ്പിച്ചു. പി പി മുകുന്ദന്റെ സംഘടനാ പ്രവര്‍ത്തനത്തില്‍ കോഴിക്കോടിന് വലിയ സ്ഥാനമുണ്ടെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള അനുസ്മരിച്ചു.

വൈകിയ വേളയിലും നിരവധി പ്രവര്‍ത്തകരാണ് പ്രിയപ്പെട്ട നേതാവിന്റെ ഭൗതികശരീരം അവസാനമായി ഒരു നോക്കു കാണാന്‍ ടൗണ്‍ഹാളിലേക്ക് എത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, എം ടി രമേശ്, പി കെ കൃഷ്ണദാസ്, ശോഭാസുരേന്ദ്രന്‍ തുടങ്ങിയ നേതാക്കളും അന്തിമോപചാരമര്‍പ്പിച്ചു. പി പി മുകുന്ദന്റെ സംഘടനാ പ്രവര്‍ത്തനങ്ങളെ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള അനുസ്മരിച്ചു.

Read Also: ഉയർന്ന റേഡിയേഷൻ; ഐഫോൺ 12 വിൽപ്പന വിലക്കി ഫ്രാന്‍സ്

ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തിലും, തൃശൂരിലും പൊതുദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഭൗതികശരീരം കോഴിക്കോട്ടേക്ക് എത്തിച്ചത്.

Story Highlights: PP Mukundan’s Burial today at Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top