Advertisement

നയപരമായ വിഷയങ്ങളിൽ ഇടപെടില്ല; ലക്ഷദ്വീപിലെ സ്കൂളുകളിൽ മാംസം ഒഴിവാക്കിയ നടപടി ശരിവെച്ച്‌ സുപ്രിംകോടതി

September 14, 2023
2 minutes Read

ലക്ഷദ്വീപിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസം ഒഴിവാക്കിയ നടപടി ശരിവെച്ച് സുപ്രീം കോടതി. നയപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയാണ് ഉത്തരവിറങ്ങിയത്. മീനും മുട്ടയും നിലനിർത്തിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.

ലക്ഷദ്വീപിൽ സ്‌കൂളിൽ ഏർപ്പെടുത്തിയ ഈ നിയന്ത്രണങ്ങൾ വലിയ സമരങ്ങൾക്ക് വരെ കാരണമായിരുന്നു. നേരത്തെ ഇത് സംബന്ധിച്ചുള്ള വിശദീകരണം സുപ്രീം കോടതി ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്നടക്കം തേടിയിരുന്നു.

ഇതിനെതിരെയുള്ള പൊതുതാല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് സുപ്രീം കോടതിയിലേക്ക് ഹർജി എത്തിയത്. ഭരണകൂടത്തിന്റെ നയപരമായ തീരുമാനമാണിതെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി ഹർജി തള്ളിയിരിക്കുന്നത്.

Story Highlights: SC upholds omission of meat products in midday meals in Lakshadweep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top