Advertisement

ക്ഷേത്ര ചരിത്രത്തിൽ ആദ്യം; ആറ്റുകാൽ ക്ഷേത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായി വി.ശോഭ ചുമതലയേറ്റു

September 15, 2023
2 minutes Read

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ആദ്യ വനിതാ പ്രസിഡന്റായി വി.ശോഭ ചുമതലയേറ്റു. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത പ്രസിഡന്റാകുന്നത്. (first women president in attukal temple)

ഇന്ന് രാവിലെ വി.ശോഭ താക്കോൽ ഏറ്റുവാങ്ങിയ ശേഷം ഓഫീസിലെത്തി ചുമതലയേൽക്കുകയായിരുന്നു. നേരത്തെ വൈസ് പ്രസിഡന്റായിരുന്നു വി.ശോഭ.

കെഎസ്ഇബിയിൽ അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന വി.ശോഭ വിരമിച്ച ശേഷമാണ് ട്രസ്റ്റിൽ സജീവമായത്. പൊങ്കാല മഹോത്സവത്തിന്റെ പബ്ലിസിറ്റി കൺവീനർ, ഉത്സവത്തിന്റെ ആദ്യ വനിതാ ജനറൽ കൺവീനർ എന്നീ പദവികളും ശോഭ വഹിച്ചിട്ടുണ്ട്.

Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി

കെ.ശരത്കുമാറാണ് സെക്രട്ടറി. പി.കെ.കൃഷ്ണൻ നായർ വൈസ് പ്രസിഡന്റും അനുമോദ് .എ.എസ് ജോയിന്റ് സെക്രട്ടറിയുമാകും. കഴിഞ്ഞ തവണ ചെയർപേഴ്‌സണായിരുന്ന എ.ഗീതാകുമാരിയെ ട്രഷററായി തിരഞ്ഞെടുത്തിരുന്നു. പുതിയ പ്രസിഡന്റിനൊപ്പം മറ്റ് ഭാരവാഹികളും ചുമതലയേറ്റു.

Story Highlights: first women president in attukal temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top