വാട്ടര്‍ ബോയി ആയി കോഹ്ലി; ഗ്രൗണ്ടിലെ ഓട്ടം വൈറല്‍

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ വിരാട് കോഹ്ലിയടക്കം അഞ്ചു താരങ്ങള്‍ വിശ്രമത്തിലാണ്. എന്നാല്‍ കളിക്കളത്തില്‍ ഇല്ലെങ്കിലും പുതിയ റോളിലായിരുന്നു കോഹ്ലി മൈതാനത്ത് എത്തിയത്. വാട്ടര്‍ ബോയി ആയാണ് താരം എത്തിയത്.
ഇപ്പോള്‍ കോഹ്ലിയുടെ ഓട്ടമാണ് വൈറലായിരിക്കുന്നത്. ഡ്രിങ്ക്‌സ് ബ്രേക്കിനിടെയായിരുന്നു താരത്തിന്റെ രസകരമായ ഓട്ടം ഉണ്ടായത്. മുഹമ്മദ് സിറാജിനൊപ്പം വെള്ളവുമായി ഗ്രൗണ്ടിലിറങ്ങിയ കോഹ്ലി എല്ലാവരെയും നിര്‍ത്താതെ ചിരിപ്പിച്ചാണ് മൈതാനം വിട്ടത്. വൈറല്‍ ഓട്ടത്തിന്റെ വീഡിയോ ഹോട്ട്‌സ്റ്റാര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചിട്ടുണ്ട്.
‘മൈതാനത്ത് ഉണ്ടേലും ഇല്ലേലും നമ്മുക്ക് ഈ വ്യക്തിയില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നുകയില്ല’ എന്ന ക്യാപ്ഷനോടെയാണ് ഹോട്ട്‌സ്റ്റാര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബംഗ്ലദേശിന്റെ അനാമുള്‍ ഹഖ് പുറത്തായതിനു പിന്നാലെ, ടീം ഇന്ത്യയുടെ വാട്ടര്‍ ബോയിയായി ഗ്രൗണ്ടിലേക്ക് കോഹ്ലി രസകരമായ ഓട്ടത്തിലൂടെ ഓടി എത്തുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബംഗ്ലദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അഞ്ച് മാറ്റങ്ങളോടെയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. കോഹ്ലിക്ക് പുറമേ ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്കും വിശ്രമം നല്‍കി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here