Advertisement

80 ലക്ഷത്തിന്റെ ഭാ​ഗ്യശാലി ആര്?; കാരുണ്യ കെആർ 617 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

September 16, 2023
2 minutes Read

കേരള സംസ്ഥാന ലോട്ടറി വകുപ്പിൻറെ കാരുണ്യ കെആർ 617 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 80 ലക്ഷം രൂപയാണ് ലഭിക്കുക. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതവും ലഭിക്കും. (Kerala Lottery Karunya KR 617)

ലോട്ടറി വകുപ്പ് വെബ്സൈറ്റുകളായ http://www.keralalotteries.com/ , https://www.keralalotteryresult.net/ എന്നിവയിൽ ഫലം അറിയാൻ കഴിയും. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി ടിക്കറ്റിൻറെ വില 40 രൂപയാണ്.

കാരുണ്യ ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനം 5,000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും നിങ്ങൾക്ക് തുക സ്വന്തമാക്കാൻ കഴിയും. തുക 5000 ത്തിലും കൂടുതലാണെങ്കിൽ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ, ബാങ്കിലോ ബന്ധപ്പെടണം.

Story Highlights: Kerala Lottery Karunya KR 617

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top